സമകാലിക മലയാളം ഡെസ്ക് & അഞ്ജു സി വിനോദ്
വായയുടെ ശുചിത്വം സംരക്ഷിക്കുന്നതിന് ദിവസവും പല്ലുകൾ ബ്രഷ് ചെയ്യേണ്ടത് പ്രധാനമാണ്. പ്രഭാത ഭക്ഷണത്തിന് മുൻപും ശേഷവും ബ്രഷ് ചെയ്യുന്നവരുണ്ട്. ഇതിലേതാണ് ആരോഗ്യകരം?
രാത്രി ഉറങ്ങുമ്പോൾ വായിൽ ബാക്ടീരിയകൾ പെരുകാം. രാവിലെ പല്ലുതേക്കുന്നത് ഇവയുടെ അളവ് കുറയ്ക്കാനും വായ് ശുചിയായി നിലനിർത്താനും സഹായിക്കും.
രാവിലെ എഴുന്നേറ്റ ഉടൻ പല്ലുതേക്കാം. പ്രഭാതഭക്ഷണത്തിന് ശേഷമാണ് പല്ലുതേക്കുന്നതെങ്കിൽ കുറഞ്ഞത് 30–60 മിനിറ്റ് കാത്തിരിക്കുക.
ഭക്ഷണ ശേഷം വായിൽ അവശേഷിക്കുന്ന ഭക്ഷണാവശിഷ്ടങ്ങൾ നീക്കം ചെയ്യേണ്ടത് പ്രധാനമാണ്. എന്നാൽ ഉടൻ ബ്രഷ് ചെയ്യുന്നത് നല്ലതല്ല.
പഴങ്ങൾ, ജ്യൂസ്, മറ്റ് അസിഡിക് ഭക്ഷണങ്ങൾ എന്നിവ കഴിക്കുമ്പോൾ പല്ലിൻ്റെ ഇനാമൽ താൽക്കാലികമായി മൃദുവാകാം. ഉടൻ ബ്രഷ് ചെയ്യുന്നത് ഇനാമലിന് കേടുണ്ടാക്കാൻ സാധ്യതയുണ്ട്.
കുറഞ്ഞത് 30 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ കാത്തിരുന്ന ശേഷം ബ്രഷ് ചെയ്യുന്നതാണ് ഉചിതം. പ്രത്യേകിച്ച് അസിഡിക് ഭക്ഷണങ്ങൾ കഴിച്ചിട്ടുണ്ടെങ്കിൽ.
ഭക്ഷണം കഴിച്ച ഉടൻ ചെയ്യേണ്ടത്
വായ സാധാരണ വെള്ളം ഉപയോഗിച്ച് കഴുകാം. ഇത് ഭക്ഷണാവശിഷ്ടങ്ങളും ആസിഡിൻ്റെ അളവും കുറയ്ക്കാൻ സഹായിക്കും.
ദിവസത്തിൽ രണ്ടുതവണ, ഓരോ തവണയും രണ്ട് മിനിറ്റ് വീതം ഫ്ലൂറൈഡ് അടങ്ങിയ ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് പല്ലുതേക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates