സമകാലിക മലയാളം ഡെസ്ക്
ജെൻ സീ കുട്ടികൾക്കിടയിൽ ഏറെ പ്രചാരം നേടിയ ഒരു പാനീയമാണ് ബബിൾ ടീ അഥവാ ബോബോ ടീ.
ബബിൾ ടീ രുചികരമാണെങ്കിലും ഇവയുടെ തുടർച്ചയായ ഉപയോഗം ആരോഗ്യത്തിന് ദോഷം ചെയ്യും.
1980 കളിൽ തായ്‌വാനിൽ ഉണ്ടായ ഈ പാനീയം, പാൽ, ചായ, മധുരം, ചൗവ്വരി ഇവയുടെ മിശ്രിതം ആണ്.
ഇന്ന് വിപണിയിൽ ലഭ്യമായ ബബിൾ ടീകളിൽ പഞ്ചസാരയുടെ അളവും കലോറിയും വളരെ അധികമാണ്.
ബബിൾ ടീയിലെ ഒരു ചേരുവയായ സാബൂദാന എന്നും അറിയപ്പെടുന്ന ചൗവ്വരി കപ്പയിൽ നിന്നുണ്ടാക്കുന്ന ചെറിയ ബോളുകളാണ്.
ഒരു കപ്പ് ചൗവ്വരിയിൽ 544 കലോറി ഉണ്ട്. അപ്പോൾ ഒരു കപ്പ് സാധാരണ ബബിൾ ടീയിൽ 300 മുതൽ 500 കലോറി വരെ ഉണ്ടാകാൻ സാധ്യതയുണ്ട്.
ചില ബബിൾ ടീയിൽ ഫ്ലേവേർഡ് സിറപ്പുകൾ, കണ്ടൻസ്ഡ് മിൽക്ക്, മധുരം ചേർത്ത ചൗവ്വരി ഇവയും ഉണ്ടാകും. ഇത് കരളിനെയും വൃക്കകളെയും ബാധിക്കുന്ന ഉപാപചയ പ്രശ്നങ്ങൾക്ക് കാരണമായോക്കാം.
പഞ്ചസാരയുടെ അമിതോപയോഗം നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ രോഗത്തിനുള്ള സാധ്യത കൂട്ടുമെന്നാണ് വിദഗ്ധർ പറയുന്നത്.
ചില ബബിൾ ടീകളിൽ കൃത്രിമ രുചികൾ അടങ്ങിയിട്ടുണ്ടാവും. ഇതിലൂടെ കൂടിയ അളവിൽ കാർബോഹൈഡ്രേറ്റുകളും അഡിറ്റീവുകളും ശരീരത്തിലെത്തുകയും ഇത് മെറ്റബോളിക് സ്ട്രെസ്സ് കൂട്ടുകയും ചെയ്യും.
ഇടയ്ക്കെപ്പോഴെങ്കിലും ഒരു ബബിൾ ടീ കുടിച്ചതു കൊണ്ട് ദോഷമില്ല. എന്നാൽ പതിവായ ഉപയോഗം, പ്രത്യേകിച്ച് ഒരാഴ്ചയിൽ പലതവണ കുടിക്കുന്നത് അനാരോഗ്യത്തിലേക്ക് നയിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates