ദീപാവലിക്കും കല്യാണത്തിനും ബജറ്റ് ഫ്രണ്ട്ലി ഫാഷൻ

സമകാലിക മലയാളം ഡെസ്ക്

വാർഡ്രോബിലുള്ള വസ്ത്രങ്ങൾ അൽപം ക്രിയേറ്റീവായി സ്റ്റൈൽ ചെയ്താൽ തന്നെ ആകർഷകമായ ഫെസ്റ്റീവ് ലുക്ക് സ്വന്തമാക്കാം. ദീപാവലി ആഘോഷങ്ങൾക്കും വിവാഹച്ചടങ്ങുകൾക്കും ഒരുപോലെ പരീക്ഷിക്കാവുന്ന ചില ഫാഷൻ ടിപ്പുകൾ പരിചയപ്പെടാം.

Diwali Outfits | Pinterest

ഒരിക്കൽ ധരിച്ച സാരിയോ കുർത്തയോ വീണ്ടും ഉപയോഗിക്കാൻ മടിക്കേണ്ടതില്ല. അതിനൊപ്പം ധരിക്കുന്ന ബ്ലൗസ്, ദുപ്പട്ട, ആഭരണങ്ങൾ എന്നിവയിൽ മാറ്റം വരുത്തിയാൽ ലുക്കും മാറും. കഴിഞ്ഞ ആഘോഷങ്ങൾക്ക് വാങ്ങിയ വസ്ത്രങ്ങൾ അലമാരയിൽ ഉണ്ടെങ്കിൽ അവ വീണ്ടും ഉപയോഗിക്കാം.

Diwali Outfits | Pinterest

പ്ലെയിൻ കുർത്തയ്ക്കൊപ്പം എംബ്രോയ്ഡറി ചെയ്ത ദുപ്പട്ടയോ സിംപിൾ സാരിക്കൊപ്പം കോൺട്രാസ്റ്റ് ബ്ലൗസോ പരീക്ഷിക്കാം. ഒരേ വസ്ത്രം വ്യത്യസ്ത രീതിയിൽ സ്റ്റൈൽ ചെയ്യുന്നതിലൂടെ പുതിയ വസ്ത്രങ്ങൾ വാങ്ങുന്നതിനുള്ള ചെലവ് കുറയ്ക്കാം.

Diwali Outfits | Pinterest

ലളിതമായ കുർത്ത സെറ്റിനെ ആഘോഷങ്ങൾക്ക് അനുയോജ്യമാക്കാനുള്ള എളുപ്പവഴികളിലൊന്നാണ് ദുപ്പട്ട മാറ്റുന്നത്. സിൽക്ക്, ബനാറസി, ബന്ദനി, എംബ്രോയ്ഡറി ദുപ്പട്ടകൾ എന്നിവ ഉപയോഗിച്ച് സാധാരണ വസ്ത്രങ്ങൾക്ക് കൂടുതൽ ആഘോഷപ്രതീതി നൽകാം.

Diwali Outfits | Pinterest

ആഘോഷങ്ങൾക്ക് സാരി ധരിക്കാൻ ഇഷ്ടമുള്ളവർക്ക് പുതിയ ലുക്ക് നൽകാൻ ബ്ലൗസ് മാറ്റിയാൽ മതി. സിംപിൾ കോട്ടൺ സാരിക്കൊപ്പം കോൺട്രാസ്റ്റ് ബ്ലൗസോ സിൽക്ക് സാരിക്കൊപ്പം മിനിമൽ ഡിസൈനിലുള്ള ബ്ലൗസോ പരീക്ഷിക്കാം.

Diwali Outfits | Pinterest

ആഘോഷ വസ്ത്രങ്ങൾക്ക് പൂർണത നൽകുന്നതിൽ ആഭരണങ്ങൾക്ക് വലിയ പങ്കുണ്ട്. എന്നാൽ വിലകൂടിയ ആഭരണങ്ങൾ തന്നെ വേണമെന്നില്ല. ഓക്സിഡൈസ്ഡ് ആഭരണങ്ങൾ, ജുംകകൾ, സ്റ്റേറ്റ്മെന്റ് കമ്മലുകൾ, വളകൾ, മുത്തുമാലകൾ തുടങ്ങിയവ വസ്ത്രത്തിനനുസരിച്ച് തിരഞ്ഞെടുക്കാം.

Diwali Outfits | Pinterest

ഒരേ നിറത്തിലുള്ള വസ്ത്രങ്ങൾ മാത്രം ധരിക്കുന്നതിനുപകരം വ്യത്യസ്ത നിറങ്ങൾ ചേർത്തുപയോഗിക്കുന്നത് ലുക്കിൽ മാറ്റം കൊണ്ടുവരും. പച്ചയും ക്രീമും, മറൂണും ഗോൾഡും, നീലയും വെള്ളിയും, പിങ്കും പർപ്പിളും തുടങ്ങിയ നിറക്കൂട്ടുകൾ പരീക്ഷിക്കാം.

Diwali Outfits | Pinterest

ആവശ്യത്തിന് മാത്രം മേക്കപ്പ് ഉപയോഗിക്കുകയും മുടി ലളിതമായി സ്റ്റൈൽ ചെയ്യുകയും ചെയ്യാം. സാരി ധരിക്കുമ്പോൾ ലോ ബൺ, കുർത്ത സെറ്റിനൊപ്പം തുറന്ന മുടി അല്ലെങ്കിൽ ലളിതമായ പോണിടെയിൽ തുടങ്ങിയവ പരീക്ഷിക്കാം.

Diwali Outfits | Pinterest
Samakalika Malayalam | Samakalika Malayalam