ടിക്കറ്റെ‌ടുത്ത് പോക്കറ്റ് കാലിയാകും; സിനിമാ പ്രേമികളെ കാത്ത് ജയിലർ മുതൽ കോസ്മിക് സാംസൺ വരെ

സമകാലിക മലയാളം ഡെസ്ക്

തിയറ്ററിൽ സിനിമ കാണാൻ കാത്തിരിക്കുന്നവർക്ക് ഒക്ടോബർ 2026 തിരക്കേറിയ മാസമാകുകയാണ്. വൻ ഫ്രാഞ്ചൈസി സിനിമകൾക്കൊപ്പം ഹോളിവുഡ് ത്രില്ലറുകളും ആക്ഷൻ സിനിമകളും വിവിധ ഭാഷകളിലെ ചിത്രങ്ങളും ഈ മാസം തിയറ്ററുകളിലെത്തും.

Movie Release | Pinterest

ഒക്ടോബറിലെ ഏറ്റവും ശ്രദ്ധേയമായ റിലീസാണ് രജനികാന്തിന്റെ ജയിലർ 2. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രജനികാന്ത് വീണ്ടും ജയിലർ കഥാപാത്രമായി എത്തുന്നു. ചിത്രം ഒക്ടോബർ 15ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് നിലവിലെ റിലീസ് വിവരങ്ങൾ.

Movie Release | Pinterest

ഹിറ്റ് ചിത്രമായ ജയിലറിന്റെ രണ്ടാം ഭാ​ഗത്തിനും ഏറെ പ്രതീക്ഷയാണുള്ളത്. ചിത്രത്തിലെ മോഹൻലാലിന്റെ കാമിയോ വേഷം കാണാനാണ് മലയാളി പ്രേക്ഷകർ ഏറെ അക്ഷമയോടെ കാത്തിരിക്കുന്നത്.

Movie Release | Pinterest

ഫഹദ് ഫാസിൽ നായകനാകുന്ന തെലുങ്ക് ഫാന്റസി ചിത്രം ഡോണ്ട് ട്രബിൾ ദ ട്രബിൾ ഒക്ടോബർ 2ന് തിയറ്ററുകളിലെത്തിയിരിക്കുകയാണ്. ശശാങ്ക് യെലേറ്റി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫഹദ് സ്ട്രീറ്റ് മാജീഷ്യനായ സൂരിയായാണ് എത്തുന്നത്.

Movie Release | Pinterest

യഥാർഥ അമാനുഷിക ശക്തികളുള്ള ഒരു പെൺകുട്ടിയെ സൂരി കണ്ടുമുട്ടുന്നതോടെയാണ് കഥ വഴിത്തിരിവിലെത്തുന്നത്. തെലുങ്കിന് പുറമെ മലയാളം, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

Movie Release | Pinterest

ആലപ്പുഴ ജിംഖാന, പടക്കളം, എക്കോ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സന്ദീപ് പ്രദീപ് നായകനാകുന്ന മലയാള ചിത്രം കോസ്മിക് സാംസൺ ഒക്ടോബറിൽ റിലീസിനെത്തുമെന്നാണ് നിലവിലെ വിവരങ്ങൾ. അഭിജിത്ത് ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മുകേഷ്, മിയ ജോർജ്, അനുരാജ് ഒബി, അൽഫോൺസ് പുത്രൻ, അൽത്താഫ് സലിം എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.

Movie Release | Pinterest

ബിജു മേനോൻ, ​ഗണപതി, ശ്രീനാഥ് ഭാസി എന്നിവർ പ്രധാനവേഷത്തിലെത്തുന്ന അവറാച്ചൻ ആൻഡ് സൺസും ഒക്ടോബർ 2ന് തിയറ്ററുകളിൽ എത്തുന്നുണ്ട്.

Movie Release | Pinterest

മോഹൻലാൽ-ശോഭന-പ്രിയദർശൻ കൂട്ടുകെട്ടിലൊരുങ്ങിയ ഈ ക്ലാസിക് ചിത്രം 'തേന്മാവിൻ കൊമ്പത്ത്' 2026 ഒക്ടോബർ 8-ന് വീണ്ടും തിയേറ്ററുകളിലെത്തും.

Movie Release | Pinterest

ദൃശ്യം: ദ കൺക്ലൂഷൻ ഒക്ടോബർ 2ന് തിയറ്ററുകളിലെത്തും. അജയ് ദേവ്ഗൺ വീണ്ടും വിജയ് സാൽഗാവങ്കറായി എത്തുന്ന ചിത്രത്തിൽ തബു, ശ്രിയ ശരൺ, ഇഷിത ദത്ത, ജയ്ദീപ് അഹ്ലാവത്, പ്രകാശ് രാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Movie Release | Pinterest

ആൻ ഹാത്‌വേയും ഡക്കോട്ട ജോൺസനും ഒരുമിക്കുന്ന വെറൈറ്റിയും ഒക്ടോബർ 2ന് തന്നെയാണ് തിയേറ്ററിൽ എത്തുന്നത്. കോളീൻ ഹൂവറിന്റെ ബെസ്റ്റ് സെല്ലിങ് നോവലിനെ ആസ്പദമാക്കിയ സൈക്കോളജിക്കൽ ത്രില്ലറാണ് ചിത്രം.

Movie Release | Pinterest

ആൻ ഹാത്‌വേ വെരിറ്റി ക്രോഫോർഡ് എന്ന പ്രശസ്ത എഴുത്തുകാരിയായാണ് എത്തുന്നത്. വെരിറ്റിയുടെ പുസ്തകങ്ങൾ പൂർത്തിയാക്കാൻ ലോവൻ അവരുടെ വീട്ടിലെത്തുന്നതോടെയാണ് കഥയിൽ ദുരൂഹതകൾ ആരംഭിക്കുന്നത്. വെരിറ്റിയുടെ കൈയെഴുത്തുപ്രതിയിൽ കണ്ടെത്തുന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് കഥയെ മുന്നോട്ടുനയിക്കുന്നത്.

Movie Release | Pinterest

ഒക്ടോബർ 2ന് മറ്റൊരു ശ്രദ്ധേയമായ ഹോളിവുഡ് റിലീസും എത്തുന്നുണ്ട്. ഡി​ഗറിൽ ടോം ക്രൂസ് ഡിഗർ റോക്ക്‌വെൽ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. പാരിസ്ഥിതിക ദുരന്തത്തിന്റെ പശ്ചാത്തലത്തിലുള്ള ചിത്രത്തിൽ മനുഷ്യരാശിയെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് പ്രമേയം.

Movie Release | Pinterest
Samakalika Malayalam | Samakalika Malayalam