സമകാലിക മലയാളം ഡെസ്ക്
ഭക്ഷണസാധനങ്ങള്‍ ബാക്കി വന്നാല്‍ ആദ്യം ചിന്തിക്കുക ഫ്രിഡ്ജിനെ കുറിച്ചാണ്. ദിവസങ്ങളോളം ഭക്ഷണം കേടാകാതെയും ഫ്രഷ് ആയും ഇരിക്കാന്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് നല്ലതാണ്. എന്നാല്‍ എല്ലാ ഭക്ഷണങ്ങളും ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ കഴിയില്ല.
കേടായിപ്പോകാതിരിക്കാന്‍ ബ്രെഡ് ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന പതിവ് പലര്‍ക്കുമുണ്ട്. എന്നാല്‍ ഇങ്ങന ചെയ്യുന്നത് ബ്രെഡ് പെട്ടെന്ന് കേടായിപ്പോകാനും അതിന്റെ മാര്‍ദവം നഷ്ടപ്പെട്ടു പോകാനും കാരണമാകും. ബ്രെഡ് എപ്പോഴും മുറിയിലെ താപനിലയില്‍ തന്നെ സൂക്ഷിക്കണം.
ഉള്ളി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതും പെട്ടെന്ന് കേടാകാന്‍ കാരണമാകും. എന്നാല്‍ ഉള്ളിയുടെ തൊലി നീക്കിയ ശേഷം എയര്‍-ടൈറ്റ് കണ്ടെയ്‌നറിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കാം
ഫ്രിഡ്ജില്‍ തക്കാളി സൂക്ഷിക്കുന്ന ശീലവും നല്ലതല്ല. തക്കാളി ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോഴാണ് പുറത്ത് വച്ചാലുള്ളതിനെക്കാള്‍ പെട്ടെന്ന് കേടായിപ്പോകുന്നത്. എന്നാല്‍ എയര്‍-ടൈറ്റ് ബാഗുകളിലോ ബോക്‌സുകളിലോ ആക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് കുറച്ചുകൂടി സമയം കേടുകൂടാതെയിരിക്കാന്‍ സഹായിക്കും.
നട്ട്‌സും ഡ്രൈ ഫ്രൂട്ട്‌സുമൊന്നും ഫ്രിഡ്ജില്‍ സൂക്ഷിക്കേണ്ട കാര്യമില്ല. ഇവയെല്ലാം എയര്‍ ടൈറ്റ് പാത്രങ്ങളില്‍ ഉറുമ്പോ മറ്റ് പ്രാണികളോ എത്താത്ത രീതിയില്‍ സാധാരണ താപനിലയില്‍ സൂക്ഷിക്കുന്നതാണ് നല്ലത്.
ഉരുളക്കിഴങ്ങും ഫ്രിഡ്ജില്‍ സൂക്ഷിക്കേണ്ടതില്ല. സാധാരണ താപനിലയില്‍ ഉരുളക്കിഴങ്ങ് കൂടുതല്‍ നാള്‍ കേടാകാതെയിരിക്കും. ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ ശേഷമാണെങ്കില്‍ അല്‍പം വെള്ളത്തില്‍ മുക്കിവച്ച് ഈ പാത്രം അങ്ങനെ തന്നെ ഫ്രിഡ്ജില്‍ വയ്ക്കാം.