ഉയർന്ന കൊളസ്‌ട്രോൾ നിയന്ത്രിക്കാം

സമകാലിക മലയാളം ഡെസ്ക്

ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ തടയുന്നതിന് കൊളസ്ട്രോൾ നിയന്ത്രിക്കേണ്ടതുണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

കൊളസ്ട്രോൾ ഫലപ്രദമായി നിയന്ത്രിക്കുന്നതിന് നമ്മൾ ചെയ്യുന്ന ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

ഉയർന്ന കൊളസ്‌ട്രോൾ കുറയ്ക്കാൻ ഇക്കാര്യങ്ങൾ ചെയ്യൂ.

പ്രതീകാത്മക ചിത്രം | Pinterest

വ്യായാമം ചെയ്യാം

ചീത്ത കൊളസ്‌ട്രോൾ ഇല്ലാതാക്കാനും നല്ല കൊളസ്‌ട്രോളിന്റെ അളവ് കൂട്ടാനും ദിവസവും വ്യായാമങ്ങൾ ചെയ്യുന്നത് നല്ലതാണ്. നടത്തം, യോഗ, സൈക്ലിങ് എന്നിവ ചെയ്യാം.

പ്രതീകാത്മക ചിത്രം | Pinterest

ഭക്ഷണക്രമീകരണം

കൃത്യമായ ഭക്ഷണക്രമീകരണത്തിലൂടെ കൊളസ്‌ട്രോൾ നിയന്ത്രിക്കാൻ സാധിക്കും. പഴങ്ങൾ, പച്ചക്കറികൾ, തവിട് കളയാത്ത ധാന്യങ്ങൾ, മത്സ്യം, നട്സ് തുടങ്ങിയവ ഡയറ്റിൽ ഉൾപ്പെടുത്താം.

പ്രതീകാത്മക ചിത്രം | Pinterest

പുകവലി ഒഴിവാക്കാം

പുകവലി പൂർണമായും ഒഴിവാക്കാൻ ശ്രദ്ധിക്കണം. ഇത് ശരീരത്തിൽ കൊളസ്‌ട്രോളിന്റെ അളവ് കൂട്ടാനും, ഹാർട്ട് അറ്റാക്ക്, സ്ട്രോക്ക് എന്നിവ ഉണ്ടാവാനും കാരണമാകുന്നു.

പ്രതീകാത്മക ചിത്രം | Pexels

പ്രമേഹവും ഹൈപ്പർടെൻഷനും

കൊളസ്‌ട്രോൾ മാത്രമായിട്ടാവില്ല വരുന്നത്. ഇതിനൊപ്പം പ്രമേഹവും ഹൈപ്പർടെൻഷനും ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇടയ്ക്കിടെ പരിശോധിക്കുന്നത് നല്ലതായിരിക്കും.

പ്രതീകാത്മക ചിത്രം | Pinterest

സമ്മർദ്ദവും ഉറക്കവും

മാനസികാരോഗ്യം ശാരീരിക ആരോഗ്യത്തെ നേരിട്ട് ബാധിക്കുന്നു. അമിതമായ സമ്മർദ്ദം, കൃത്യമല്ലാത്ത ഉറക്കം എന്നിവയെല്ലാം കൊളസ്‌ട്രോളിന്റെ അളവ് കൂടാൻ കാരണമാകും.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File