സമകാലിക മലയാളം ഡെസ്ക്
മഴക്കാലത്ത് അന്തരീക്ഷം കൂടുതൽ ഈർപ്പമുള്ളതാകുമ്പോൾ സ്കാൽപ്പിൽ ഫംഗസ് വളരാനുള്ള അനുകൂല സാഹചര്യമുണ്ടാകുന്നു. ഇത് താരൻ വർധിക്കാൻ കാരണമാകും.
മഴ നനഞ്ഞ ശേഷം മുടി പൂർണമായി ഉണങ്ങാതെ കെട്ടിവയ്ക്കുന്നത് സ്കാൽപ്പിൽ ഈർപ്പം നിലനിർത്തുകയും താരൻ വർധിക്കാൻ കാരണമാവുകുയും ചെയ്യുന്നു.
അഴുക്കും വിയർപ്പും എണ്ണയും സ്കാൽപ്പിൽ അടിഞ്ഞുകൂടുമ്പോൾ താരൻ രൂക്ഷമാകും. അതുകൊണ്ട് കൃത്യമായ ഇടവേളകളിൽ മുടി കഴുകാൻ ശ്രദ്ധിക്കുക.
താരൻ നിയന്ത്രിക്കാൻ സഹായിക്കുന്ന ആന്റി-ഡാൻഡ്രഫ് ഷാംപൂ ഉപയോഗിക്കുന്നത് ഗുണം ചെയ്യും. ഷാംപൂ ഉപയോഗിക്കുമ്പോൾ നേരിട്ടു പുരട്ടുന്നതിന് പകരം അവ നേർപ്പിച്ച ശേഷം പുരട്ടുക.
സ്കാൽപ്പിൽ അധിക എണ്ണ പുരട്ടുന്നത് ചിലരിൽ ഫംഗസ് വളർച്ചയ്ക്ക് കാരണമാകാറുണ്ട്. ആവശ്യത്തിന് മാത്രം എണ്ണ പുരട്ടുകയും അത് ഷാംപൂ ചെയ്തു കളയുകയും വേണം.
മറ്റുള്ളവരുമായി ചീപ്പ്, ടവൽ പോലുള്ള മാറ്റി ഉപയോഗിക്കുന്നത് സ്കാൽപ്പിൽ അണുബാധ ഉണ്ടാകാനും താരന്റെ പ്രശ്നങ്ങൾ ഉണ്ടാകാനും കാരണമാകാം.
അമിതമായ മാനസിക സമ്മർദം താരൻ ഉൾപ്പെടെയുള്ള സ്കാൽപ്പ് പ്രശ്നങ്ങളെ വഷളാക്കാൻ ഇടയാക്കാം.
പഴങ്ങൾ, പച്ചക്കറികൾ, പ്രോട്ടീൻ, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയ ഭക്ഷണം സ്കാൽപ്പിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.