അഞ്ജു സി വിനോദ്
'ആന്‍ ആപ്പിള്‍ എ ഡേ കീപ്‌സ് ദി ഡോക്ടര്‍ എവേ' എന്ന് വളരെ ചെറുപ്പം മുതൽ കേട്ടു ശീലിച്ചവരാണ് നമ്മൾ. എന്നാൽ ഒന്നിൽ കൂടുതൽ ആപ്പിൾ കഴിച്ചാൽ എന്തു സംഭവിക്കും.
നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയ പഴമാണ് ആപ്പിൾ. ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, പ്രോട്ടീനുകൾ, കാർബോഹൈഡ്രേറ്റ്‌സ്, മഗ്നീഷ്യം, വിറ്റാമിൻ സി, കെ, കാൽസ്യം, വിറ്റാമിൻ ബി-6 തുടങ്ങി എല്ലാ പോഷകങ്ങളും ആപ്പിളിലുണ്ട്.
പ്രമേഹം മുതല്‍ ദഹനം മെച്ചപ്പെടുത്താന്‍ വരെ ആപ്പിള്‍ പതിവായി കഴിക്കുന്നത് നല്ലതാണ്. ആപ്പിളില്‍ അടങ്ങിയ നാരുകള്‍ ലഭ്യമാകുന്നതിന് ആപ്പിള്‍ തൊലിയോടെ കഴിക്കുന്നതാണ് നല്ലത്.
രാത്രി ഒഴിച്ച് ബാക്കി ഏതു സമയത്ത് ആപ്പിള്‍ കഴിക്കാം. ആപ്പിളിൽ അടങ്ങിയിരിക്കുന്ന എല്ലാ പോഷകങ്ങളും ശരീരത്തിന് ലഭിക്കാൻ ആപ്പിൾ രാവിലെ പ്രഭാത ഭക്ഷണത്തിനു മുൻപ് വെറും വയറ്റിൽ കഴിക്കുന്നതാണ് നല്ലതെന്നു ഡോക്ടർമാർ അഭിപ്രായപ്പെടുന്നത്.
പോഷകഗുണമുണ്ടെന്ന് കരുതി ആപ്പിള്‍ അമിതമായി കഴിക്കുന്നതും ആരോഗ്യത്ത് പ്രശ്നമാണ്. ഇത് വായിലും നാക്കിലും തൊണ്ടയിലും വീക്കം ഉണ്ടാകാനും ചിലർക്ക് അലർജി പോലുള്ള അസ്വസ്ഥകൾ ഉണ്ടാകാനും കാരണമാകും.
ആപ്പിളിൽ കഫീൻ അടങ്ങിയിട്ടുള്ളതിനാൽ ദിവസവും ഒരു ആപ്പിൾ കഴിക്കുന്നതാണ് നല്ലത്. കഫീൻ അടങ്ങിയിട്ടുള്ളതിനാൽ ശരീരഭാരം നിയന്ത്രിക്കാൻ ദിവസവും ഒന്നോ രണ്ടോ ആപ്പിൾ മാത്രം കഴിയ്ക്കുന്നതാണ് നല്ലത്.