പാമ്പ് കടിച്ചാല്‍ പഴങ്ങളും പച്ചക്കറികളും വിഷമാകുമോ?

സമകാലിക മലയാളം ഡെസ്ക്

കേരളത്തിൽ ഇപ്പോൾ പാമ്പിനെ കുറിച്ചുള്ള വാർത്തകളാണ് കൂടുതൽ ആയി കാണുന്നത്.

Snake | Pinterest

അതുകൊണ്ടു തന്നെ പല കാര്യങ്ങളിലും ആളുകൾക്ക് സംശയവും ഉണ്ടാകും.

Snake | Pinterest

അത്തരത്തിൽ ഒന്നാണ് പച്ചക്കറിയോ പഴമോ പാമ്പ് കടിച്ചാൽ അത് വിഷമായി മാറുമോ എന്നുള്ളത്.

പ്രതീകാത്മക ചിത്രം | AI Generated

വിഷ പാമ്പുകൾ പച്ചക്കറിയോ പഴമോ കടിച്ചാൽ അത് വിഷമായി മാറും എന്നാണ് മിക്ക ആളുകളും കരുതിവെച്ചിരിക്കുന്നത്.

പ്രതീകാത്മക ചിത്രം | AI generated

എന്നാൽ ശാസ്ത്രീയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പാമ്പ് വിഷം ഒരുതരം പ്രോട്ടീനാണ്.

Snake | Pinterest

രക്തപ്രവാഹത്തില്‍ നേരിട്ട് കലരുമ്പോള്‍ മാത്രമേ ഇത് വിഷത്തിന്റെ ലക്ഷണം കാണിക്കുകയുള്ളൂ.

പ്രതീകാത്മക ചിത്രം | AI Generated

പാമ്പ് കടിച്ച പഴവര്‍ഗ്ഗങ്ങളോ പച്ചക്കറികളോ കഴിക്കുമ്പോള്‍ അത് ആമാശയത്തില്‍ എത്തി ദഹന സമയത്ത് ഉത്പാദിപ്പിക്കപ്പെടുന്ന ഗ്യാസ്ട്രിക് ആസിഡിന്റെ ഫലം കൊണ്ട് തകര്‍ക്കപ്പെടുന്നു.

പ്രതീകാത്മക ചിത്രം | AI Generated

അതുകൊണ്ടുതന്നെ ഇത് ശരീരത്തെ ഒരു തരത്തിലും ബാധിക്കുന്നില്ല.

snake | Pinterest

അതുപോലെ പഴങ്ങളിലും പച്ചക്കറികളിലും പാമ്പുകൾ കടിക്കാനുള്ള സാധ്യത കുറവാണ്. കാരണം, പാമ്പുകൾ ഒരിക്കലും പല്ലുകൾ ഉപയോഗിക്കാറില്ല.

Snake | Pinterest

പാമ്പുകൾ മാംസഭുക്കുകളാണ്, അവ ഒരിക്കലും നിർജീവ വസ്തുക്കളെ കടിക്കില്ല.

Snake | Pinterest

ചെറിയ സസ്തനികൾ, പക്ഷികൾ, മുട്ടകൾ, പ്രാണികൾ, മറ്റ് ഉരഗങ്ങൾ തുടങ്ങിയ മാംസമാണ് അവയുടെ പ്രധാന ഭക്ഷണം.

Snake | Pinterest

അവയുടെ ദഹനവ്യവസ്ഥയുടെ മുഴുവൻ സംവിധാനവും മൃഗങ്ങളിൽ നിന്നുള്ള പ്രോട്ടീനുകളും കൊഴുപ്പുകളും ദഹിപ്പിക്കുന്നതിനാണ്, അതിനാൽ അവ സസ്യഭക്ഷണങ്ങൾക്ക് അനുയോജ്യമല്ല.

Snake | Pinterest

ഇനി പാമ്പ് പച്ചക്കറിയോ പഴമോ കടിച്ചാലും വിഷം ബാധിക്കില്ല.

പ്രതീകാത്മക ചിത്രം | Pinterest

കാരണം സസ്യങ്ങൾക്ക് പാമ്പിന്റെ വിഷം ആഗിരണം ചെയ്യാൻ കഴിയില്ല, കാരണം അത് ഒരു തരം പ്രോട്ടീൻ ആണ്. അതിനാൽ, പഴങ്ങളിലോ പച്ചക്കറികളിലോ തുളച്ചുകയറാൻ അതിന് കഴിയില്ല.

Snake | Pinterest

ഒരു പൊതു രീതി എന്ന നിലയിൽ, പകുതി തിന്നതോ മൃഗങ്ങളോ പക്ഷികളോ കടിച്ചതോ ആയ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് ഉചിതമല്ല.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File