ഭക്ഷണം കഴിക്കുമ്പോൾ വെള്ളം കു‌ടിക്കാമോ?

സമകാലിക മലയാളം ഡെസ്ക്

ശരീരത്തിൽ ജലാംശം നിലനിർത്താൻ ദിവസവും എട്ട് ​ഗ്ലാസ് വെള്ളം വരെ കുടിക്കണം. എന്നാൽ വെള്ളം എപ്പോഴൊക്കെ കുടിക്കണം? പലരുടെ ചെയ്യുന്ന ഒരു അബദ്ധമാണ് ഭക്ഷണത്തിനിടെ വെള്ളം കുടിക്കുന്നത്.

Drinking Water | Pinterest

ഭക്ഷണത്തിനിടെ വെള്ളം കുടിക്കുന്നത് ദഹിക്കാന്‍ ആവശ്യമായ എന്‍സൈമുകളെ നേര്‍പ്പിക്കാന്‍ കാരണമാകും. മാത്രമല്ല, തണുത്ത വെള്ളം കുടിക്കുന്നത് ഭക്ഷണത്തിലുള്ള എണ്ണമയമടങ്ങിയ പദാര്‍ത്ഥങ്ങളെ കട്ടിയാക്കുകയും ഇത് വളരെ പെട്ടെന്ന് കൊഴിപ്പായി മാറുകയും ചെയ്യും.

Chilled Water | Pinterest

ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കാമോ?

ഉച്ചഭക്ഷണത്തിനും അത്താഴത്തിനും തൊട്ടു മുമ്പ് വെള്ളം കുടിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഇത് ദഹനത്തെയും പോഷകങ്ങളെ ആഗിരണം ചെയ്യുന്നതിനെയും പ്രതികൂലമായി ബാധിക്കും.

Drinking Water | Pinterest

ഗ്യാസ്ട്രിക് സിസ്റ്റത്തില്‍ ഒരു ദ്രാവക-ഖര അനുപാതമുണ്ട്. ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കുന്നത് ഭക്ഷണത്തെ നേര്‍പ്പിക്കുക മാത്രമല്ല ദഹന പ്രക്രിയയെ വേഗത്തിലാക്കുകയും ചെയ്യും. അതുകൊണ്ട് ഭക്ഷണത്തിന് തൊട്ടുമുന്‍പ് വെള്ളം കുടിക്കുന്നതിന് പകരം അര മണിക്കൂര്‍ മുന്‍പെങ്കിലും വെള്ളം കുടിക്കുക.

Drinking Water | Pinterest

ഭക്ഷണത്തിന് ശേഷമോ?

ഭക്ഷണത്തിന് മുമ്പും അതിനിടയിലും വെള്ളം കുടിക്കുന്നതിനെ അത്ര കണ്ട് പ്രോത്സാഹിപ്പിക്കുന്നില്ല, അപ്പോള്‍ ഭക്ഷണ ശേഷം വെള്ളം കുടിക്കാമോ? പാടില്ല എന്നാണ് പല വിദഗ്ധരും പറയുന്നത്. ദഹനപ്രക്രിയയെ ഇത് തടസ്സപ്പെടുത്തും.

drinking water | Pinterest

ഇത് ദഹിക്കാത്ത ഭക്ഷണത്തില്‍ നിന്നുള്ള ഗ്ലൂക്കോസ് കൊഴുപ്പായി മാറുന്നതിനും ശരീരത്തിലെ ഇന്‍സുലിന്‍ അളവിനെ ബാധിക്കാനും കാരണമാകും.

drinking water | Pinterest

ഭക്ഷണത്തിന് ശേഷം ഒരു ഗ്ലാസ് വെള്ളം പൂര്‍ണ്ണമായും കുടിക്കുന്നതിന് പകരം ചെറിയ അളവില്‍ കുടിക്കുന്നതാണ് നല്ലത്. അപ്പോഴും തണുത്ത വെള്ളം കുടിക്കാതിരിക്കാനും ശ്രദ്ധിക്കണം.

drinking water | AI Image
samakalika malayalam | file