സമകാലിക മലയാളം ഡെസ്ക്
നാരങ്ങാ വെള്ളം ഇഷ്ടമില്ലാത്താവരായി ആരാണല്ലേ ഉള്ളത്. ചൂടാണെങ്കിലും തണുപ്പാണെങ്കിലും ഒരു നരങ്ങാവെള്ളം കുടിക്കുന്നവരാണ് നമ്മളിൽ പലരും.
വൈറ്റമിൻ സിയും ആന്റിഓക്സിഡന്റുകളും ധാരാളം അടങ്ങിയ നാരങ്ങാവെള്ളം നവോന്മേഷം നൽകുകയും ശരീരത്തിലെ വിഷാംശങ്ങളെ നീക്കി ശരീരത്തെ ക്ലെൻസ് ചെയ്യാനും സഹായിക്കും.
എന്നാൽ നാരങ്ങാ വെള്ളം ഇഷ്ടമാണെന്ന് കരുതി ദിവസവും അമിതമായി ഉപയോഗിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
നാരങ്ങാവെള്ളം കൂടുതൽ കുടിച്ചാൽ ഉണ്ടാകാവുന്ന പാര്‍ശ്വഫലങ്ങൾ എന്തൊക്കെ എന്നറിയാം.
ഉദരപ്രശ്നങ്ങൾ
ദിവസവും വെറും വയറ്റിൽ നാരങ്ങാവെള്ളം തേൻ ചേർത്ത് കുടിക്കുന്നത് ദഹനത്തിന് സഹായിക്കും. എന്നിരുന്നാലും ഉദരത്തിന്റെ പാളിയെ ഇത് ദിവസം മുഴുവന്‍ അസ്വസ്ഥപ്പെടുത്തുകയും ദഹനം സാവധാനത്തിലാക്കുകയും ചെയ്യും. നെഞ്ചെരിച്ചിൽ, വയറുവേദന, ഓക്കാനം വായുക്ഷോഭം ഇവയ്ക്കും കാരണമാകും.
പല്ലുകള്‍ക്ക് കേടുപാട്
നാരങ്ങാവെള്ളം പതിവായി കുടിക്കുന്നത് പല്ലിന്റെ ഇനാമലിനെ ദ്രവിപ്പിച്ചേക്കാം. നാരങ്ങയിലെ സിട്രസ് ആസിഡ് ഇനാമലിന്റെ കട്ടി കുറയ്ക്കുകയും പല്ലിന്റെ സംവേദനക്ഷമത, ദ്വാരങ്ങള്‍, ദീര്‍ഘകാല കേടുപാടുകള്‍ എന്നിവയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
മൈഗ്രേൻ
ദിവസവും കൂടിയ അളവിൽ നാരങ്ങാവെള്ളം കുടിക്കുന്നത് കടുത്ത തലവേദനയ്ക്കും മൈഗ്രേനും കാരണമാകും. നാരകഫലങ്ങളിൽ ടൈറാമിൻ ധാരാളം ഉണ്ട്.
മുടി കൊഴിച്ചിൽ
അനിയന്ത്രിതമായി നാരങ്ങ ഉപയോഗിക്കുന്നത് മുടികൊഴിച്ചിലിനു കാരണമാകും. രോമകൂപങ്ങളെ വരണ്ടതാക്കുകയും മുടി പൊട്ടാൻ ഇടയാക്കുകയും ചെയ്യും.
വായിലെ വ്രണങ്ങൾ
കവിളിനുള്ളിലും നാവിനടിയിലും വ്രണങ്ങൾ വരാൻ നാരങ്ങാവെള്ളത്തിന്റെ അമിതോപയോഗം കാരണമാകും. അസിഡിക് ആയതും എരിവു കൂടിയതുമായ ഭക്ഷണം കുടിക്കുമ്പോള്‍ വൈറ്റമിന്റെ കുറവുണ്ടാകുകയും വ്രണങ്ങൾ ഉണ്ടാകാൻ കാരണമാകുകയും ചെയ്യും.
ദിവസവും നാരങ്ങാവെള്ളം കുടിക്കുന്നത് പ്രായം, ആരോഗ്യാവസ്ഥ തുടങ്ങിയ ഘടകങ്ങളെ ബാധിക്കുമെന്നും വിദഗ്ധർ പറയുന്നു.
നാരങ്ങാവെള്ളം എത്ര കുടിക്കാം?
ദിവസവും രണ്ടു ഗ്ലാസ് വരെ നാരങ്ങാവെള്ളം കുടിക്കാമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. അതായത് ഒരു ലിറ്റർ വെള്ളത്തിൽ നാലു കഷണം നാരങ്ങ ചേർക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates