'ചിക്കൻ കഴിച്ചാൽ പാൽ കുടിക്കരുത്' ഈ വിശ്വാസം ശരിയാണോ?

സമകാലിക മലയാളം ഡെസ്ക്

ചിക്കൻ കഴിച്ച ശേഷം പാൽ കുടിക്കുന്നത് ആരോ​ഗ്യത്തിന് അപകടകരമാണോ എന്ന സംശയം പല ആളുകൾക്കും ഉണ്ട്.

Chicken | Pinterest

സാധാരണയായി ചിലർ ഇത് ആരോ​ഗ്യത്തിന് ദോഷകരമാണെന്ന് വിശ്വസിക്കുന്നുണ്ടെങ്കിലും, ശാസ്ത്രീയമായി ഇതിന് തെളിവുകൾ കുറവാണ്.

Milk

ചിക്കനും പാലും രണ്ടും പ്രോട്ടീൻ സമൃദ്ധമായ ഭക്ഷണങ്ങളാണ്.

chicken | Pexels

രണ്ടും ഹെവി ഫുഡായതിനാൽ ഒരേസമയം കൂടുതലായി കഴിച്ചാൽ ദഹനപ്രശ്നങ്ങൾ ഉണ്ടാകാം.

Milk

ചിലർക്ക് ചിക്കൻ കഴിച്ചതിന് ശേഷം പാൽ കുടിക്കുമ്പോൾ വയറിളക്കം,​ഗ്യാസ്, അസ്വസ്ഥത തുടങ്ങിയവ അനുഭവപ്പെടാം.

Chicken | Pinterest

ഈ പ്രശ്നങ്ങൾ ദഹനശേഷിയുമായി ബന്ധപ്പെട്ടതാണ്.

Milk

ലാക്ടോസ് ഇൻ‌റോളറൻസ് ഉള്ളവർക്ക് പാൽ കുടിക്കുന്നത് സ്വാഭാവികമായും പ്രശ്നങ്ങൾ ഉണ്ടാക്കും.

Milk

പാലിനോടോ ചിക്കനോടോ അലർജിയുള്ളവർക്ക് പ്രശ്നങ്ങൾ ഉണ്ടാകാം. എന്നാൽ അത് ഭക്ഷണങ്ങളുടെ കോമ്പോ കൊണ്ടല്ല, വ്യക്തിഗത അലർജിയുടെ ഫലമാണ്.

Chicken | Pinterest

പ്രോട്ടീൻ സമൃദ്ധമായ ഭക്ഷണം കഴിച്ചാൽ 1-2 മണിക്കൂർ കഴിഞ്ഞ് പാൽ കുടിക്കുന്നത് കൂടുതൽ സുരക്ഷിതമാണ്.

Milk

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika