സമകാലിക മലയാളം ഡെസ്ക്
ആഹാരം കഴിക്കുന്ന സമയത്ത് വെള്ളം കുടിക്കുന്നവരാണ് നമ്മളിൽ പലരും.
ഭക്ഷണം കഴിക്കുമ്പോൾ വെള്ളം കുടിക്കുന്നത് തെറ്റാണോ? അങ്ങനെ വെള്ളം കുടിക്കുന്നത് ദഹനപ്രക്രിയയെ ബാധിക്കുമോ? എന്ന സംശയം പലർക്കുമുണ്ട്.
ഭക്ഷണത്തിനിടെ ചെറിയ അളവിൽ വെള്ളം കുടിക്കുന്നത് ആമാശയത്തിലെ ആസിഡിന്റെയോ ദഹന എൻസൈമുകളുടേയോ പ്രവർത്തനത്തെ ബാധിക്കുന്നില്ലയെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.
നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുമ്പോൾ വലിയ അളവിൽ വെള്ളം കുടിക്കുന്നതിനേക്കാൾ ചെറിയ അളവിൽ കുടിക്കുന്നതാണ് നല്ലത്.
ഭക്ഷണത്തിനിടെ വെള്ളം കുടിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നത് കുറയ്ക്കാൻ സഹായിക്കും.
അസിഡിറ്റി, ഗ്യാസ്, ഐബിഎസ്, അല്ലെങ്കിൽ വിട്ടുമാറാത്ത ദഹനക്കേട് പോലുള്ള പ്രശ്നങ്ങൾ ഉള്ളവർ വെള്ളം കുടിക്കുമ്പോൾ ശ്രദ്ധിക്കുന്നത് നല്ലതാണ്.
ഭക്ഷണം കഴിക്കുമ്പോൾ വളരെ തണുത്ത വെള്ളത്തിനുപകരം ചെറുചൂടുവെള്ളം കുടിക്കുന്നതാണ് കൂടുതൽ നല്ലത്.
ക്ഷണത്തോടൊപ്പം വെള്ളം കുടിക്കുന്നത് കുഴപ്പമില്ലെങ്കിലും അമിതമായി കുടിക്കുന്നത് ഒഴിവാക്കണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates