എല്ലാ ദിവസവും മുട്ട കഴിക്കാമോ?

സമകാലിക മലയാളം ഡെസ്ക്

നമ്മുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ തരുന്ന ഒന്നാണ് മുട്ട.

പ്രതീകാത്മക ചിത്രം | Pexels

രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ഉത്തമമായ ഭക്ഷണം കൂടിയാണിത്.

പ്രതീകാത്മക ചിത്രം | Pexels

വിറ്റാമിൻ എ, ഫോളേറ്റ്, വിറ്റാമിൻ ബി5, ബി 12, ബി2, ബി6, വിറ്റാമിൻ ഡി, വിറ്റാമിൻ ഇ, വിറ്റാമിൻ കെ തുടങ്ങിയ വിറ്റാമിനുകളും ഫോസ്‌ഫെറസ്, സെലിനിയം, കാൽസ്യം, സിങ്ക്, കൊളിൻ, ഇരുമ്പ് തുടങ്ങിയവയും ഇതിൽ അടങ്ങിയിട്ടുണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

ഇത്രയേറെ ഗുണങ്ങളുണ്ടെങ്കിലും മുട്ട അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും.

പ്രതീകാത്മക ചിത്രം | Pexels

ഒരു പരിധിക്കപ്പുറം മുട്ട കഴിച്ചാൽ ശരീരത്തിന് ഗുണം ഉണ്ടാവില്ലെന്ന് മാത്രമല്ല ദോഷവുമാണ്. ശരീരത്തിൻ്റെ പ്രവർത്തനങ്ങൾ പോലും തടസപ്പെട്ടുവെന്ന് വരാം.

പ്രതീകാത്മക ചിത്രം | pexels

കൊളസ്ട്രോള്‍ കൂട്ടുന്നു

100 ഗ്രാം മുട്ടയിൽ ഏതാണ്ട് മൂന്നു ഗ്രാം പൂരിത കൊഴുപ്പും 200–300 മി.ഗ്രാം കൊളസ്ട്രോളുമുണ്ട്. മുട്ട അടങ്ങുന്ന പ്രഭാത ഭക്ഷണം കഴിക്കുന്നവർക്ക് മറ്റുള്ളവരെക്കൾ കൊളസട്രോൾ ശരീരത്തിൽ കൂടുതലാണെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

പ്രതീകാത്മക ചിത്രം | Pinterest

ഹൃദ്രോഗത്തിന് കാരണമായേക്കാം

ദിവസവും മുട്ട കഴിച്ചാൽ, അത് പകുതി മുട്ടയാണെങ്കിൽ പോലും ഹൃദ്രോഗങ്ങൾ വരാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് ചില പഠനങ്ങൾ പറയുന്നത്. ആരോഗ്യവിദഗ്ധരുടെ നിര്‍ദേശമനുസരിച്ച് മാത്രമേ ഓരോരുത്തരും ഒരു ദിവസം കഴിക്കാവുന്ന മുട്ടയുടെ അളവ് എത്രയാണെന്ന് തീരുമാനിക്കാവൂ.

പ്രതീകാത്മക ചിത്രം | Pinterest

ശരീര ഭാരം കൂടിയേക്കാം

ചിലർ മുട്ട അമിതമായി കഴിക്കുന്നവരാണ്. ഈ ശീലം കാരണം ശരീര ഭാരം കൂടിയേക്കാം. പ്രത്യേകിച്ച് മുട്ടയുടെ മഞ്ഞക്കരുവില്‍ കൊഴുപ്പ് ധാരാളം അടങ്ങിയിട്ടുണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

ദഹന സബന്ധമായ പ്രശ്നങ്ങൾ

ഫൈബർ, പ്രോട്ടീൻ എന്നീ പോഷകങ്ങൾ മുട്ടയില്‍ കൂടുതലായി അടങ്ങിയിട്ടുണ്ട്. മുട്ട അമിതമായി കഴച്ചാൽ ശരീരത്തിൽ ദഹന സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകും. അസിഡിറ്റി പോലുള്ള പ്രശ്നങ്ങളാണ് ഉണ്ടാവുക.

പ്രതീകാത്മക ചിത്രം | Pinterest

എത്ര മുട്ട കഴിക്കാം

പ്രായം, ആരോഗ്യസ്ഥിതി അങ്ങനെ പല കാരണങ്ങളുടെ അടിസ്ഥാനത്തിലാണ് അളവ് നിശ്ചയിക്കപ്പെടുന്നത്. കുട്ടികൾക്ക് ദിവസവും ഓരോ മുട്ട വീതം കഴിക്കാവുന്നതാണ്. ഹൃദയസംബന്ധമായ അസുഖങ്ങളോ ഉയർന്ന കൊളസ്ട്രോളോ ഉള്ളവർ ആഴ്ചയിൽ മൂന്ന് മുട്ടകളായി പരിമിതപ്പെടുത്തണം.

പ്രതീകാത്മക ചിത്രം | pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File