മത്സ്യവും പാലും ഒരുമിച്ച് കഴിക്കാമോ?

സമകാലിക മലയാളം ഡെസ്ക്

ചില ഭക്ഷണങ്ങൾ ഒരുമിച്ച് ചേരുമ്പോൾ അത് വിരുദ്ധാഹാരം ആണെന്ന് പൊതുവായ പറയാറുണ്ട്.

പ്രതീകാത്മക ചിത്രം | AI Generated

അതിൽ പ്രധാനപ്പെട്ട ഒന്നാണ് മത്സ്യവും പാലും ഒരുമിച്ച് കഴിക്കുന്നത്.

പ്രതീകാത്മക ചിത്രം | AI Generated

മത്സ്യവും പാലും ഒരുമിച്ച് കഴിക്കുന്നത് ആരോ​ഗ്യത്തിന് പ്രശ്നമുണ്ടാക്കുന്നുവോ എന്ന് നോക്കാം.

പ്രതീകാത്മക ചിത്രം | AI Generated

ആയുർവേദ പ്രകാരം ഇവ രണ്ടും ‘വിരുദ്ധാഹാര’ങ്ങളുടെ പട്ടികയിലാണ് വരുന്നത്.

പ്രതീകാത്മക ചിത്രം | AI Generated

മത്സ്യം മാംസാഹാരവും പാൽ സസ്യാഹാരവുമാണ്.

പ്രതീകാത്മക ചിത്രം | AI Generated

ഇവയുടെ സ്വഭാവത്തിലുള്ള ഈ വൈരുദ്ധ്യം ശരീരത്തിലെ രക്തചംക്രമണത്തെ ബാധിക്കുമെന്നും ‘തമോഗുണം’ വർദ്ധിപ്പിക്കുമെന്നും ആയുർവേദ വിദഗ്ധർ പറയുന്നു.

പ്രതീകാത്മക ചിത്രം | AI Generated

ഇത് ദീർഘകാലാടിസ്ഥാനത്തിൽ ചർമ്മരോഗങ്ങൾക്ക് കാരണമായേക്കാം എന്നാണ് ആയുർവേദം അവകാശപ്പെടുന്നത്.

പ്രതീകാത്മക ചിത്രം | AI Generated

എന്നാൽ ആധുനിക വൈദ്യശാസ്ത്രമനുസരിച്ച് മത്സ്യവും പാലും ഒരുമിച്ച് കഴിക്കുന്നത് ചർമ്മത്തിന് നിറവ്യത്യാസമോ മറ്റ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളോ ഉണ്ടാക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടില്ലെന്നാണ്.

പ്രതീകാത്മക ചിത്രം | AI Generated

ലോകത്തിലെ ഏറ്റവും മികച്ച ഭക്ഷണക്രമമായി കണക്കാക്കപ്പെടുന്ന ‘മെഡിറ്ററേനിയൻ ഡയറ്റിൽ’ മത്സ്യവും വിവിധ പാലുൽപ്പന്നങ്ങളും ഒരുമിച്ച് ഉപയോഗിക്കാറുണ്ട്.

പ്രതീകാത്മക ചിത്രം | AI Generated

പല വിദേശ വിഭവങ്ങളിലും മീൻ പാകം ചെയ്യാൻ തൈരും ക്രീമും ഉപയോഗിക്കുന്നത് ഇതിന് ഉദാഹരണമായി ശാസ്ത്രലോകം ചൂണ്ടിക്കാട്ടുന്നു.

പ്രതീകാത്മക ചിത്രം | AI Generated

പാലുൽപ്പന്നങ്ങൾ ശരീരത്തിന് തണുപ്പ് നൽകുമ്പോൾ മത്സ്യം ശരീരത്തിൽ ചൂട് ഉല്പാദിപ്പിക്കുന്നു. ഈ വൈരുദ്ധ്യം ദഹനക്കേടിന് കാരണമായേക്കാമെന്ന് ന്യൂട്രീഷ്യനിസ്റ്റുകൾ അഭിപ്രായപ്പെടുന്നു.

പ്രതീകാത്മക ചിത്രം | AI Generated

ചുരുക്കത്തിൽ മത്സ്യവും പാലും ഒരുമിച്ച് കഴിക്കുന്നത് എല്ലാവരിലും രോഗമുണ്ടാക്കണമെന്നില്ല. എങ്കിലും, ഓരോരുത്തരുടെയും ശരീരപ്രകൃതി വ്യത്യസ്തമായതിനാൽ ദഹനപ്രശ്നങ്ങളോ അലർജിയോ ഉള്ളവർ ഇത്തരം പരീക്ഷണങ്ങൾ ഒഴിവാക്കാവുന്നതാണ്

പ്രതീകാത്മക ചിത്രം | AI Generated

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File