സമകാലിക മലയാളം ഡെസ്ക്
ഭക്ഷണത്തിന്റെ രുചി കൂട്ടുക മാത്രമല്ല, നിരവധി ആരോഗ്യഗുണങ്ങളും നെയ്യിലടങ്ങിയിട്ടുണ്ട്.
വേനൽക്കാലത്ത് നെയ്യ് കഴിക്കാമോ എന്നത് പലർക്കുമുള്ള സംശയമാണ്.
ശരിയായ അളവിൽ നെയ്യ് കഴിക്കുന്നത് ശരീരത്തിന് ഊർജം നൽകാനും ദഹനത്തെ സഹായിക്കാനും ഗുണകരമായേക്കാം.
വേനൽക്കാലത്ത് നെയ്യ് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നാണ് വിദഗ്ധർ പറയുന്നത്.
നെയ്യ് ശരീരത്തെ ഉള്ളിൽ നിന്ന് തണുപ്പിക്കാൻ സഹായിക്കുകയും ശരീരതാപനില നിയന്ത്രിക്കുകയും ചെയ്യുന്നു.
വേനൽക്കാലത്തും ശരീരത്തിന്റെ പ്രവർത്തനത്തിന് ആവശ്യമായ ആരോഗ്യകരമായ കൊഴുപ്പ് നെയ്യിലൂടെ ലഭിക്കും.
രാവിലെ വെറും വയറ്റിൽ ഒരു സ്പൂൺ നെയ്യ് കഴിക്കുന്നത് ഗ്യാസ്ട്രിക് ആസിഡുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ദഹനം സുഗമമാക്കുകയും ചെയ്യുന്നു.
നെയ്യിലുള്ള ബ്യൂട്ടിറിക് ആസിഡ് പ്രതിരോധ സംവിധാനം ശക്തമാക്കുന്നു.
ചർമ്മത്തിന്റെയും മുടിയുടെയും വരൾച്ച മാറ്റാൻ നെയ്യ് നേരിട്ട് പുരട്ടുന്നത് നല്ലതാണ്. ഇത് നല്ല ഉറക്കം ലഭിക്കാനും സഹായിക്കുന്നു.
പശുവിൻ പാലിൽ നിന്ന് ഉണ്ടാക്കുന്ന ശുദ്ധമായ നാടൻ നെയ്യാണ് ആരോഗ്യത്തിന് ഏറ്റവും ഉത്തമം. ഇത് വാത-പിത്ത ദോഷങ്ങളെ ശമിപ്പിക്കാൻ സഹായിക്കുന്നു.
ആയുർവേദ പ്രകാരം, ഭക്ഷണം പാകം ചെയ്ത ശേഷം അതിനു മുകളിൽ നെയ്യ് ചേർത്ത് കഴിക്കുന്നതാണ് കൂടുതൽ ഫലപ്രദം. നെയ്യിൽ നേരിട്ട് പാചകം ചെയ്യുന്നതിനേക്കാൾ ഗുണകരമായ രീതി ഇതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates