ഇന്ത്യയിലെ യുവാക്കളിൽ കാൻസർ വർധന

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യയിൽ 50 വയസിന് താഴെയുള്ളവരിൽ കാൻസർ രോ​ഗം വർധിക്കുന്നതായി പഠനം.

പ്രതീകാത്മക ചിത്രം | Pinterest

ജനിതക പ്രശ്നങ്ങൾ മുതൽ ജീവിതശൈലി, സമ്മർദ്ദം, മലിനീകരണം, ഭക്ഷ്യസുരക്ഷാ പ്രശ്നങ്ങൾ വരെ കാൻസറിന് കാരണമാകുന്നു എന്നാണ് റിപ്പോർട്ട്.

പ്രതീകാത്മക ചിത്രം | Pinterest

നാഷണൽ കാൻസർ രജിസ്ട്രി പ്രോഗ്രാം (NCRP) പ്രകാരം, രാജ്യത്ത് വാർഷിക കാൻസർ കേസുകളുടെ വർദ്ധനവ് 12.8 ശതമാനം എന്ന നിലയിലാണ്

പ്രതീകാത്മക ചിത്രം | pexels

ലോകത്ത് ഏറ്റവും കൂടുതൽ കാൻസർ ബാധിതരുള്ള രാജ്യങ്ങളുടെ പട്ടികയിലും ഇന്ത്യ ഉൾപ്പെടുന്നു.

പ്രതീകാത്മക ചിത്രം | Pexels

2040 ആകുമ്പോഴേക്കും പുതിയ കേസുകളുടെ എണ്ണം ഗണ്യമായി വർദ്ധിക്കുമെന്നാണ് ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ (IARC) യുടെ ഗ്ലോബൽ കാൻസർ ഒബ്സർവേറ്ററി നൽകുന്ന മുന്നറിയിപ്പ്.

പ്രതീകാത്മക ചിത്രം | Pexels

രാജ്യത്ത് 1,00,000 പേരിൽ 98.5 കാൻസർ കേസുകൾ ഉണ്ടെന്നാണ് കണക്കുകൾ. ചൈനയ്ക്കും യുഎസിനും തൊട്ടുപിന്നിൽ ആണ് ഇന്ത്യ.

പ്രതീകാത്മക ചിത്രം | Pexels

2025 ൽ 15.7 ലക്ഷം പുതിയ കേസുകൾ ഉണ്ടാകുമെന്നും 2040 ആകുമ്പോഴേക്കും ഇത് 22.1 ലക്ഷമാകുമെന്നും ICMR പ്രവചിക്കുന്നു.

പ്രതീകാത്മക ചിത്രം | Pinterest

രോ​ഗബാധയിൽ ഉത്തർപ്രദേശ് (2,10,958 കേസുകൾ) മഹാരാഷ്ട്ര (1,21,717), പശ്ചിമ ബംഗാൾ (1,13,581), ബീഹാർ (1,09,274), തമിഴ്‌നാട് (93,536) എന്നിവയാണ് മുന്നിലുള്ളത്.

പ്രതീകാത്മക ചിത്രം | Pexels

ഒമ്പത് ഇന്ത്യക്കാരിൽ ഒരാൾക്ക് കാൻസർ വരാനുള്ള സാധ്യത നിലനിൽക്കുന്നതായും പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File