അറിയാമോ, ശരീരം മുൻകൂട്ടി കാണിക്കുന്ന കാൻസർ ലക്ഷണങ്ങൾ?

സമകാലിക മലയാളം ഡെസ്ക്

ലോകത്ത് കാൻസർ ബാധിച്ചു മരിക്കുന്നവരുടെ എണ്ണം വർധിച്ചുവരികയാണ്.

പ്രതീകാത്മക ചിത്രം | Pinterest

ഏതാണ്ട് 10 ദശലക്ഷത്തോളം കാൻസർ മരണങ്ങളാണ് ഓരോ വർഷവും റിപ്പോർട്ട് ചെയ്യുന്നത്.

പ്രതീകാത്മക ചിത്രം | Pinterest

കാൻസർ നേരത്തെ കണ്ടെത്തുന്നത് രോ​ഗമുക്തിക്കുള്ള സാധ്യത വർധിപ്പിക്കും.

പ്രതീകാത്മക ചിത്രം | Pinterest

കാൻസറിന്റെ ചില ലക്ഷണങ്ങളെ ഏതൊക്കെയെന്ന് നോക്കാം.

പ്രതീകാത്മക ചിത്രം | Pinterest

ശരീരഭാരം കുറയുന്നതാണ് ആദ്യത്തെ ലക്ഷണം .വളരെ കുറഞ്ഞ സമയത്തിനുള്ളിൽ പെട്ടെന്ന് ശരീരഭാരം കുറയ്ക്കുകയോ ചെയ്യുന്നത് കാൻസറിന്റെ ലക്ഷണമാകാം.

പ്രതീകാത്മക ചിത്രം | Pinterest

ആവശ്യത്തിന് ഉറക്കവും വിശ്രമവും ലഭിച്ചിട്ടും അമിത ക്ഷീണം തോന്നുന്നത് കാൻസറിന്റെ ലക്ഷണമാണ്. ആമാശയ അർബുദം, രക്താർബുദം, വൻകുടൽ അർബുദം എന്നിവ ക്ഷീണത്തിന് കാരണമാകും.

പ്രതീകാത്മക ചിത്രം | Pinterest

സുഖപ്പെടാത്ത വ്രണങ്ങൾ ഉണ്ടെങ്കിൽ, അത് ചർമ്മ കാൻസറിന്റെ ലക്ഷണമാകാം. വായിൽ ദീർഘകാലം നിലനിൽക്കുന്ന വ്രണം വായിലെ കാൻസറിന്റെ ലക്ഷണമാകാം. ജനനേന്ദ്രിയ ഭാഗത്തെ വ്രണങ്ങൾ അണുബാധയുടെ ലക്ഷണങ്ങളോ കാൻസറിന്റെ ആദ്യകാല ലക്ഷണമോ ആകാം.

പ്രതീകാത്മക ചിത്രം | Pinterest

ആഴ്ചകളോ മാസങ്ങളോ ആയി തുടർച്ചയായി ചുമയ്ക്കുകയാണെങ്കിൽ, അത് ശ്വാസകോശ അർബുദത്തിന്റെ ലക്ഷണമാകാം.

പ്രതീകാത്മക ചിത്രം | Pinterest

ചികിത്സിച്ചിട്ടും വിട്ടുമാറാത്ത നിരന്തരമായ തലവേദന ബ്രെയിൻ ട്യൂമറിന്റെ ലക്ഷണമാകാം.

പ്രതീകാത്മക ചിത്രം | Pinterest

മറുകിന്റെയോ പുള്ളിയുടെയോ നിറം മാറുകയോ വലുതാകുകയോ ആകൃതി മാറുകയോ ചെയ്താൽ, അത് മെലനോമയുടെയോ മറ്റ് ചർമ്മ കാൻസറിന്റെയോ ലക്ഷണമാകാം.

പ്രതീകാത്മക ചിത്രം | Pinterest

മഞ്ഞകലർന്ന ഇരുണ്ട ചർമ്മം, കണ്ണുകൾ, ചുവന്ന ചർമ്മം, ചൊറിച്ചിൽ അല്ലെങ്കിൽ അമിതമായ രോമവളർച്ച എന്നിവയാണ് മറ്റ് ലക്ഷണങ്ങൾ.

പ്രതീകാത്മക ചിത്രം | Pinterest

ദീർഘകാല മലബന്ധം, മലത്തിന്റെ വലുപ്പത്തിലുള്ള മാറ്റം, വയറിളക്കം എന്നിവയെല്ലാം വൻകുടൽ അല്ലെങ്കിൽ മലാശയ കാൻസറിന്റെ ലക്ഷണങ്ങളാകാം.

പ്രതീകാത്മക ചിത്രം | Pinterest

മൂത്രമൊഴിക്കുമ്പോൾ വേദന അനുഭവപ്പെടുകയോ മൂത്രത്തിൽ രക്തം കാണുകയോ ചെയ്താൽ, അത് മൂത്രാശയ കാൻസറിന്റെയോ പ്രോസ്റ്റേറ്റ് കാൻസറിന്റെയോ ലക്ഷണമാകാം.

പ്രതീകാത്മക ചിത്രം | Pinterest

സ്തനാർബുദം, വൃഷണങ്ങളിലെയും ലിംഫ് നോഡുകളിലെയും കാൻസർ എന്നിവ ചർമ്മത്തിൽ അനുഭവപ്പെടുന്ന മുഴകൾക്ക് കാരണമാകുന്നു. ചുവന്നതും കട്ടിയുള്ളതുമായ ചർമ്മം (ഒരു മുഴയല്ല) സ്തനാർബുദത്തിന്റെ ലക്ഷണമാകാം.

Breast cancer | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File