സമകാലിക മലയാളം ഡെസ്ക്
വാര്‍ദ്ധക്യം ശരീരത്തിന്‍റ ഒരു സ്വാഭാവിക പ്രക്രിയയാണ്. എന്നാല്‍ അനാരോഗ്യകരമായ ജീവിതശൈലി ഈ പ്രക്രിയയെ ത്വരിതപ്പെടുത്തും. വാര്‍ദ്ധക്യ പ്രക്രിയ മന്ദഗതിയിലാക്കുന്നതിനും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും പ്രമുഖ കാര്‍ഡിയോളജിസ്റ്റ് ആയ ഡോ. അലോക് ചോപ്രയുടെ 9 ടിപ്സ് ഇതാ:
ഭക്ഷണം രണ്ട് നേരം
മൂന്ന് നേരം എന്ന പതിവിൽ നിന്ന് ഭക്ഷണം രണ്ട് നേരത്തേക്ക് ചുരുക്കുക. കൂടാതെ ഇടവിട്ടുള്ള ഉപവാസവും ആന്റി-ഏജിങ് ടിപ്സിൽ പെടുമെന്ന് പ്രമുഖ കാർഡിയോളജിസ്റ്റ് ഡോ. അലോക് ചോപ്ര നിർദേശിക്കുന്നു.
പതിവായി വ്യായാമം ചെയ്യുക
ശാരീരിക ആരോഗ്യം, മാനസിക വ്യക്തത, ചർമം വാർദ്ധക്യം മന്ദഗതിയിലാക്കൽ എന്നിവ നിലനിർത്തുന്നതിന് വ്യായാമം അത്യാന്താപേക്ഷിതമാണ്.
സമ്മർദ നിയന്ത്രണം
ശാന്തവും ആരോഗ്യകരവുമായ മനസുണ്ടാകാൻ ആരോഗ്യകരമായ ഒരു ശരീരം ഉണ്ടാകണം. മെഡിറ്റേഷൻ, യോഗ, സുഹൃത്തുക്കളോടും കുടുംബത്തോടൊപ്പവും സമയം ചെലവഴിക്കുക തുടങ്ങിയവയിലൂടെ മാനസികസമ്മർദം നിയന്ത്രിച്ചു നിർത്തുക.
പുകവലി പാടില്ല
പുകവലി മാനസിക-ശാരീരിക ആരോഗ്യത്തിന് ഹാനികരമാണ്. ഇത് വാർദ്ധക്യ പ്രക്രിയ വേഗത്തിലാക്കുമെന്ന് കാർഡിയോളജിസ്റ്റ് പറയുന്നു.
മതിയായ ഉറക്കം
7-8 മണിക്കൂർ ഉറക്കം ലഭിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ഇത് ശരീരത്തെ സുഖപ്പെടുത്താനും, റീചാർജ് ചെയ്യാനും, പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കും.
കിടപ്പുമുറിയില്‍ വളര്‍ത്തു മൃഗങ്ങള്‍ അകറ്റി നിര്‍ത്തുക
ഈ ശീലം ചിലരില്‍ അലര്‍ജി, വീക്കം ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവ ഉണ്ടാക്കാം. മാത്രമല്ല ഇത് ഉറക്കത്തിന്‍റെ ഗുണനിലവാരവും കുറയ്ക്കാം.
പകല്‍ ഉറക്കം
പകല്‍ സമയത്തുള്ള ചെറിയ മയം അല്ലെങ്കില്‍ ഉറക്കം തലച്ചോറിനെ തീറ്റ റിഥത്തിലേക്ക് (Theta Rhythm) പ്രവേശിപ്പിക്കും. ഇത് വിശ്രമത്തിന്റെയും ലഘുവായ ഉറക്കത്തിന്റെയും അവസ്ഥയാണ്, ഇത് ഊർജ്ജം പുനഃസ്ഥാപിക്കുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും അത്യാവശ്യമാണ്.
വിനോദം
വിശ്രമത്തിനും മാനസിക ക്ഷേമത്തിനും വിനോദം നിർണായകമാണെന്ന് ഡോ. ചോപ്ര പറയുന്നു. സിനിമകളും സ്പോര്‍ട്സുമൊക്കെ നിങ്ങള്‍ക്ക് സന്തോഷം നല്‍കുന്നുവെങ്കില്‍ അതിന് തീര്‍ച്ചയായും സമയം കണ്ടെത്തണമെന്ന് അദ്ദേഹം പറയുന്നു.
കുടുംബവും സുഹൃത്തുക്കളും
ആരോഗ്യകരമായ ബന്ധങ്ങള്‍ ആരോഗ്യകരമായ ശരീരത്തെയും മനസിനെയും പ്രോത്സാഹിപ്പിക്കും. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം സമയം ചെലവഴിക്കുന്നത് മാനസികമായ സമ്മര്‍ദം കുറയ്ക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.