തേൾ കുത്തിയാൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

സമകാലിക മലയാളം ഡെസ്ക്

മിക്കവർക്കും കണ്ടാൽ ഭയമുള്ള ഒരു ജീവിയാണ് തേൾ.

scorpion

തേളുകൾ അത്ര നിസാരക്കാരല്ല. മനുഷ്യൻ മരണങ്ങൾക്കുവരെ കാരണമാകാവുന്നത്ര വിഷമുള്ള തേളുകളുണ്ട്.

scorpion

തേൾ കുത്തിയാൽ എങ്ങനെ പ്രഥമ ശ്രുശ്രൂഷ നൽകേണ്ടതെന്ന് നോക്കാം

scorpion

കുത്തേറ്റ ആൾക്ക് ആത്മവിശ്വാസം പകർന്നു നൽകുക. പരിഭ്രാന്തി കൊണ്ട് ദൂഷ്യമേ ഉണ്ടാകൂ. കൂടുതൽ പരിഭ്രാന്തരായാൽ രക്തചംക്രമണം കൂടുകയും വിഷം കൂടുതൽ വ്യാപിക്കുകയും ചെയ്യും.

scorpion

കുത്തേറ്റ ഭാഗം പരമാവധി അനക്കാതിരിക്കുക.

scorpion

കടിയേറ്റ ഭാഗത്ത് വിഷം ഒഴുക്കിക്കളയാൻ വേണ്ടി മുറിവേൽപ്പിക്കാതിരിക്കുക. ഇത്തരത്തിലുള്ള അശാസ്ത്രീയമായ നടപടികൾ കൊണ്ട് ദൂഷ്യമേ ഉണ്ടാവൂ.

scorpion

കടിയേറ്റ ഭാഗത്തു നിന്ന് വായ് കൊണ്ട് രക്തം വലിച്ചെടുത്ത് തുപ്പി കളയാൻ ശ്രമിക്കരുത്. അങ്ങനെ ചെയ്താൽ മറ്റൊരാൾക്ക് കൂടി അപകടം ഉണ്ടാകാൻ സാധ്യതയുണ്ട്.

scorpion

വള്ളി കൊണ്ടോ, കയറു കൊണ്ടോ കടിയേറ്റ ഭാഗത്തിന് മുകളിൽ കെട്ടുന്ന രീതി പാടില്ല.

scorpion

കടിയേറ്റ ഭാഗത്ത് പ്രഷർ ബാൻഡേജ് ചുറ്റുകയും ഐസ് പാക്ക് വയ്ക്കുകയും ചെയ്താൽ വേദനയും നീരും കുറയുന്നതോടൊപ്പം വിഷത്തിന്റെ വ്യാപനവും കുറയ്ക്കാൻ പറ്റും.

scorpion

എത്രയും വേഗം രോഗിയെ ആശുപത്രിയിലെത്തിക്കുക. രോഗിയെ കൊണ്ടു പോകുമ്പോൾ എതെങ്കിലും ഒരു വശത്തേക്ക് ചെരിച്ചു കിടത്തുന്നതാണ് നല്ലത്.

scorpion

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file