ഇനി കാരറ്റ് കേടുവരില്ല; ഇങ്ങനെ സൂക്ഷിക്കാം

സമകാലിക മലയാളം ഡെസ്ക്

നിരവധി ഗുണങ്ങൾ അടങ്ങിയ പച്ചക്കറിയാണ് കാരറ്റ്.

Carrot | Pinterest

എന്നാൽ ഒരുമിച്ച് വാങ്ങുമ്പോൾ ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ ഇത് പെട്ടെന്ന് കേടായിപ്പോകും.

Carrot | Pinterest

കാരറ്റ് കൂടുതൽ ദിവസം കേടുവരാതിരിക്കാൻ ഇങ്ങനെ സൂക്ഷിച്ചാൽ മതി.

Carrot | Pinterest

അറ്റം മുറിച്ചതിന് ശേഷം സൂക്ഷിക്കുന്നത് കാരറ്റിൽ ഈർപ്പം ഉണ്ടാകാനും ഇത് പെട്ടെന്ന് കേടുവരാനും കാരണമാകും.

Carrot | Pinterest

ഈർപ്പമില്ലാത്ത സ്ഥലത്ത് കാരറ്റ് സൂക്ഷിക്കുമ്പോൾ അധിക ദിവസം ഇത് കേടുവരാതിരിക്കും.

Carrot | Pinterest

കാരറ്റ് തൊലികളയാതെ, ഈർപ്പമില്ലാത്ത പേപ്പർ ടവലിൽ പൊതിഞ്ഞ് വായുകടക്കാത്ത പാത്രത്തിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്.

Carrot | Pinterest

തൊലി കളഞ്ഞാൽ കാരറ്റ് പെട്ടെന്ന് കേടുവരാൻ സാധ്യതയുണ്ട്. എന്നിരുന്നാലും നന്നായി കഴുകിയതിന് ശേഷം ഒരു പാത്രത്തിൽ കുറച്ച് വെള്ളമെടുത്ത് അതിലേക്ക് കാരറ്റിട്ട് ഫ്രിഡ്ജിൽ സൂക്ഷിക്കാം. ഇത് ദിവസങ്ങളോളം കേടുവരാതിരിക്കും. ഇടക്ക് വെള്ളം മാറ്റണം

Carrot | Pinterest

പാകം ചെയ്ത കാരറ്റ് വായുകടക്കാത്ത പാത്രത്തിലാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ 4 ദിവസത്തോളം ഇത് കേടുവരാതിരിക്കും. അതേസമയം പൂർണമായും തണുത്തതിന് ശേഷം മാത്രമേ പാത്രത്തിലാക്കി അടച്ച് സൂക്ഷിക്കാൻ പാടുള്ളു.

Carrot | Pinterest

കാരറ്റ് കേടുവരാതിരിക്കാൻ ഫ്രീസ് ചെയ്തും സൂക്ഷിക്കാവുന്നതാണ്. ഇങ്ങനെ സൂക്ഷിക്കുമ്പോൾ ക്യാരറ്റിന്റെ രുചിയും, ഘടനയും, ഗുണങ്ങളും അതുപോലെ തന്നെ നിലനിൽക്കും.

Carrot | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file