സമകാലിക മലയാളം ഡെസ്ക് & അഞ്ജു സി വിനോദ്
കാരറ്റ് വേവിച്ചും അല്ലാതെയും കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. കാരറ്റ് എത്ര തരമുണ്ടെന്ന് അറിയാമോ?
നാന്റ് കാരറ്റ്
മധുരമുള്ളതും ക്രിസ്പിയുമായ കാരറ്റ് ഇനമാണിത്. സാലഡിലാണ് നാന്റ് കാരറ്റുകൾ ഉപയോഗിക്കുന്നത്. അമിതമായി വെന്തുപോകാതെ പാകം ചെയ്താല്‍ ആ രുചി അതേപോലെ നിലനിര്‍ത്താന്‍ കഴിയും. ഈ കാരറ്റിന്റെ രണ്ടറ്റങ്ങളും ഉരുണ്ടിരിക്കും.
ഇമ്പറേറ്റര്‍ കാരറ്റുകള്‍
നമ്മൾ സാധാരണ കറി വയ്ക്കാൻ ഉപയോഗിക്കുന്ന കാരറ്റുകളാണിവ. നീളമുള്ളതും ഒരറ്റ് നിന്ന് മറ്റേ അറ്റത്തേക്ക് വരുമ്പോൾ കട്ടി കുറയുകയും ചെയ്യുന്ന ഇവ ഫ്രൈ ചെയ്യാനും നല്ലതാണ്.
ചാന്തെനെ കാരറ്റ്
ഫ്രാൻസിൽ നിന്ന് ഉത്ഭവിച്ച കാരറ്റ് ആണിത്. പൊതുവെ നല്ല മധുരമുള്ള ഇവ സൂപ്പിലോ സ്റ്റ്യൂകളിലോ ആണ് ഉപയോഗിക്കുന്നത്. താരതമ്യേന ചെറിയ സൈസിലുള്ള കാരറ്റായതിനാല് ഇവ പാകം ചെയ്യാന്‍ എളുപ്പമാണ്.
ഡാൻവേഴ്സ് കാരറ്റ്
കട്ടിയുള്ളതോ ആഴം കുറഞ്ഞതോ ആയ മണ്ണിലും നന്നായി വളരുന്ന, കടും ഓറഞ്ച് നിറത്തിലുള്ള ഒരു പ്രശസ്ത ഇനം കാരറ്റാണ്. അമേരിക്കയിലെ മസാച്യുസെറ്റ്സിലുള്ള ഡാൻവേഴ്സിൽ 1870-കളിലാണ് ഈ ഇനം വികസിപ്പിച്ചെടുത്തത്
പര്‍പ്പിള്‍ കാരറ്റ്
പേരുപോലെ പർപ്പിൾ നിറമാണ് ഈ കാരറ്റിന്. പോഷകസമൃദ്ധമായ കാരറ്റ് പാകം ചെയ്യുമ്പോൾ രുചികരമാണ്. ആന്റിഓക്സിഡന്റുകള്‍ നിറഞ്ഞ ഈ കാരറ്റ് റോസ്റ്റ് ചെയ്യുമ്പോള്‍ മധുരത്തിനൊപ്പം മികച്ചൊരു രുചിയാകും വിഭവങ്ങള്‍ക്ക് നല്‍കുക.
വൈറ്റ് കാരറ്റ്
മറ്റ് കാരറ്റുകളെ പോലെ അത്ര മധുരമുള്ള കാരറ്റ് അല്ല ഇവ. മിക്സഡ് വെജിറ്റബിള്‍ വിഭവങ്ങളില്‍ നല്ല ക്ലീന്‍ ലുക്ക് നല്കാന് വൈറ്റ് കാരറ്റാണ് മികച്ച ഓപ്ഷന്.
ബേബി കാരറ്റ്
മൃദുവായ ചെറിയ മധുരമുള്ള പെട്ടെന്ന് പാകം ചെയ്തെടുക്കാവുന്ന ഒരു കാരറ്റാണിത്. പെട്ടെന്ന് ഉണ്ടാക്കാവുന്ന ഫ്രൈകള്ക്കായി ഇവ ഉപയോഗിക്കാറുണ്ട്. ഇവയുടെ രൂപഘടന പാകം ചെയ്യാന്‍ എളുപ്പമുള്ളതാക്കുന്നതു കൊണ്ട് ഉടനടി തയ്യാറാക്കേണ്ടി വരുന്ന ഡിഷുകളില്‍ ഇടംപിടിക്കാറുണ്ട്.