വേനല്‍ച്ചൂടിൽ ജലജന്യ രോഗങ്ങള്‍ക്കെതിരെയും വേണം ജാഗ്രത

സമകാലിക മലയാളം ഡെസ്ക്

വേനല്‍ കനക്കുമ്പോള്‍ ജലജന്യ രോഗങ്ങളായ വയറിളക്കം, മഞ്ഞപ്പിത്തം എന്നിവ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

ശുദ്ധമല്ലാത്ത കുടിവെള്ളവും ശുചിത്വമില്ലാത്ത ഭക്ഷണം വഴിയാണ് ഇത്തരം രോഗങ്ങൾ പടരുന്നത്.

പ്രതീകാത്മക ചിത്രം | Pinterest

വേനൽക്കാലത്ത് പുറത്തുനിന്നു ശീതളപാനീയങ്ങളും ഭക്ഷണവും കഴിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

Cool drinks | Pinterest

ജലജന്യ രോഗങ്ങള്‍ വരാതിരിക്കാൻ എന്തെല്ലാം ജാഗ്രത പാലിക്കാമെന്ന് നോക്കാം

പ്രതീകാത്മക ചിത്രം | Pinterest

തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക. തിളപ്പിച്ചതും തിളപ്പിക്കാത്തതുമായ വെള്ളം കൂട്ടിക്കലര്‍ത്തി ഉപയോഗിക്കരുത്.

lukewarm water | Pinterest

പുറത്തുപോകുമ്പോള്‍ എപ്പോഴും തിളപ്പിച്ചാറിയ വെള്ളം കരുതുക.

lukewarm water | Pinterest

ആഹാരം പാകം ചെയ്യുന്നതിനും വിളമ്പുന്നതിനും കഴിക്കുന്നതിനും മുന്‍പും ശുചിമുറി ഉപയോഗിച്ച ശേഷവും, പുറത്ത് പോയി വന്നതിനു ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക.

പ്രതീകാത്മക ചിത്രം | Pinterest

കിണറിന് ചുറ്റുമുള്ള പരിസരങ്ങളില്‍ വൃത്തിഹീനമായ രീതിയില്‍ വെള്ളം കെട്ടിക്കിടക്കാതെയും കിണറിലെ വെള്ളം മലിനമാകാതെയും സൂക്ഷിക്കുക.

പ്രതീകാത്മക ചിത്രം | Pinterest

കൃത്യമായ ഇടവേളകളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശമനുസരിച്ച് കിണര്‍ വെള്ളം ക്ലോറിനേറ്റ് ചെയ്യുക.

പ്രതീകാത്മക ചിത്രം | Pinterest

മഞ്ഞപ്പിത്ത ബാധയുള്ള പ്രദേശങ്ങളില്‍ ശുദ്ധജല സ്രോതസ്സുകള്‍ സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്യണം. ഇത്തരത്തില്‍ അണുവിമുക്തമായ ശുദ്ധമായ വെള്ളം മാത്രം പാകം ചെയ്യാനും പാത്രങ്ങള്‍ കഴുകുന്നതിനും ഉപയോഗിക്കുക.

പ്രതീകാത്മക ചിത്രം | Pinterest

വൃത്തിഹീനമായ സാഹചര്യത്തില്‍ പാചകം ചെയ്ത ആഹാരസാധനങ്ങളും ശീതളപാനീയങ്ങളും പഴകിയതും മലിനമായതുമായ ആഹാരവും കഴിക്കാതിരിക്കുക.

പ്രതീകാത്മക ചിത്രം | Pinterest

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പ്രകാരം ഉപയോഗ തീയതി കഴിഞ്ഞ പാല്‍ മില്‍ക്ക് ഷേക്ക്കള്‍ക്കായി ഉപയോഗിക്കരുത്.

Milk | Pinterest

പഴവര്‍ഗങ്ങളും പച്ചക്കറികളും നല്ലവണ്ണം കഴുകിയതിനുശേഷം മാത്രം ഉപയോഗിക്കുക

പ്രതീകാത്മക ചിത്രം | Pinterest

ആഹാര സാധനങ്ങളും കുടിവെള്ളവും എപ്പോഴും അടച്ചു സൂക്ഷിക്കുക

പ്രതീകാത്മക ചിത്രം | Pinterest

തുറസായ സ്ഥലത്ത് മലമൂത്രവിസര്‍ജ്ജനം ചെയ്യാതിരിക്കുക

പ്രതീകാത്മക ചിത്രം | Pinterest

കുഞ്ഞുങ്ങളുടെ വിസര്‍ജ്യങ്ങള്‍ സുരക്ഷിതമായി ശുചിമുറിയിലൂടെ മാത്രം നീക്കം ചെയ്യുക

പ്രതീകാത്മക ചിത്രം | Pinterest

വീട്ടു പരിസരത്ത് ചപ്പുചവറുകള്‍ കുന്നുകൂടാതെ ശ്രദ്ധിക്കുക. ഈച്ച ശല്യം ഒഴിവാക്കുക.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File