ആർ‍ത്തവ ശുചിത്വം, പുതിയ മാർഗനിർദേശങ്ങളുമായി സിബിഎസ്ഇ; കുട്ടികളും രക്ഷിതാക്കളും അറിയേണ്ടത്

സമകാലിക മലയാളം ഡെസ്ക്

സ്‌കൂളുകളില്‍ സമഗ്ര ആര്‍ത്തവ ശുചിത്വ മാനേജ്‌മെന്റ് രീതികള്‍ നടപ്പിലാക്കാന്‍ നിര്‍ദ്ദേശം നല്‍കി സിബിഎസ്ഇ.

പ്രതീകാത്മക ചിത്രം | AI generated

വിദ്യാര്‍ത്ഥി ക്ഷേമം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം.

പ്രതീകാത്മക ചിത്രം | Pinterest

മാര്‍ഗനിര്‍ദേശങ്ങൾ

പെണ്‍കുട്ടികള്‍ക്കായി പ്രത്യേകവും സുരക്ഷിതവുമായ ശുചിമുറികളും കൈ കഴുകാനുള്ള സൗകര്യങ്ങളും നിര്‍ബന്ധമായും സ്‌കൂളുകളില്‍ ഉണ്ടായിരിക്കണം.

പ്രതീകാത്മക ചിത്രം | Pinterest

ഗുണനിലവാരമുള്ളതും പരിസ്ഥിതി സൗഹൃദവുമായ സാനിറ്ററി നാപ്കിനുകള്‍ ലഭ്യമാക്കണം.

sanitary pads | Pinterest

ആര്‍ത്തവ ശുചിത്വവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി സ്‌കൂള്‍ ക്യാംപസുകളില്‍ പ്രത്യേക 'എംഎച്ച്എം കോര്‍ണറുകള്‍' സജ്ജീകരിക്കണം.

പ്രതീകാത്മക ചിത്രം | Pinterest

ഉപയോഗിച്ച സാനിറ്ററി നാപ്കിനുകള്‍ ശാസ്ത്രീയമായി സംസ്‌കരിക്കാനുള്ള സംവിധാനം സ്‌കൂളുകളില്‍ ഉണ്ടായിരിക്കണം.

പ്രതീകാത്മക ചിത്രം | Pinterest

ആര്‍ത്തവത്തെക്കുറിച്ചുള്ള തെറ്റായ ധാരണകള്‍ മാറ്റുന്നതിനും കുട്ടികള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുന്നതിനും സ്‌കൂളുകള്‍ പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കണം.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File