മാനസികാരോ​ഗ്യ പ്രശ്നങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ താര​ങ്ങൾ

സമകാലിക മലയാളം ഡെസ്ക്

ദീപിക പദുകോണ്‍

വിഷാദ രോഗത്തെ അതിജീവിച്ച ബോളിവുഡ് നടിയാണ് ദീപിക പദുകോണ്‍. താന്‍ കടന്നുവന്ന മാനസികാവസ്ഥയെക്കുറിച്ചും അതിജീവനത്തെക്കുറിച്ചും താരം പലപ്പോഴായി തുറന്ന് പറഞ്ഞിട്ടുണ്ട്. 2015 ല്‍ നേരിട്ട അവസ്ഥയെക്കുറിച്ച് മാധ്യമങ്ങളിലൂടെ താരം വെളിപ്പെടുത്തിയിരുന്നു. അതിന് ശേഷമാണ് മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്കായി ദീപിക 'ദി ലിവ്, ലവ്, ലാഫ് എന്ന സംഘടന രൂപീകരിച്ചത്.

ദീപിക പദുകോണ്‍ | ഇന്‍സ്റ്റഗ്രാം

ഷാരൂഖ് ഖാന്‍

ഓണ്‍ സ്‌ക്രീനിലും ഓഫ് സ്ക്രീനിലും നിരവധി ആരാധകരുള്ള കിങ് ഖാന്‍ വിഷാദാവസ്ഥയിലൂടെ കടന്നു പോയ അനുഭവം തുറന്ന് പറഞ്ഞിരുന്നു. 2010 ല്‍ പരിക്കിനെ തുടര്‍ന്ന് ഷൂട്ടിങ് മുടങ്ങി വീട്ടില്‍ കഴിയേണ്ടി വന്ന ദിവസങ്ങള്‍ തനിക്ക് ഇരുണ്ട കാലഘട്ടമായിരുന്നുവെന്നും അസ്വസ്ഥത അനുഭവപ്പെട്ടുവെന്നും ഇത് വിഷാദാവസ്ഥയിലേക്ക് നയിച്ചുവെന്നും താരം തുറന്ന് പറഞ്ഞിരുന്നു.

ആമിർ ഖാൻ

മാനസികാരോഗ്യത്തെ കുറിച്ച് തുറന്ന് പറഞ്ഞ് മുന്നോട്ട് വന്ന മറ്റൊരു ബോളിവുഡ് താരമാണ് ആമിര്‍ ഖാന്‍. മാനസികാരോഗ്യത്തെ ബാധിക്കുന്ന പ്രശ്നങ്ങളെ നിസാരമായി കാണരുതെന്നും സ്വയം ചികില്‍സിക്കാതെ വിദഗ്ദ സഹായം തേടണമെന്നും ആമിര്‍ഖാന്‍ മകള്‍ക്കൊപ്പം വിഡിയോയില്‍ പറഞ്ഞു. താനും മകൾ ഇറയും വർഷങ്ങളായി മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടുന്നുണ്ടെന്നുണ്ടെന്നും ആമിർ തുറന്നു പറഞ്ഞു.

ആമിർ ഖാൻ/ഫയല്‍ ചിത്രം

അനുഷ്‌ക ശര്‍മ

താന്‍ നേരിടുന്ന ഉത്കണ്ഠ പ്രശ്‌നങ്ങളെ കുറിച്ച് 2015-ല്‍ ഒരു അഭിമുഖത്തില്‍ അനുഷ്ക ശര്‍മ തുറന്ന് പറഞ്ഞിരുന്നു. താന്‍ ഉത്കണ്ഠയ്ക്ക് മരുന്ന് എടുക്കുന്നുണ്ടെന്നും മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ തുറന്ന് പറയുന്നതില്‍ നാണക്കേട് കരുതേണ്ടതില്ലെന്നും താരം പറഞ്ഞു.

ശ്രദ്ധ കപൂര്‍

വര്‍ഷങ്ങളായി നേരിട്ടുകൊണ്ടിരുന്ന ഉത്കണ്ഠയെ കുറിച്ച് നടി ശ്രദ്ധ കപൂര്‍ 2018ല്‍ തുറന്ന് പറഞ്ഞിരുന്നു.

ആലിയ ഭട്ട്

മാനസികാരോഗ്യത്തെ കുറിച്ച് ബോളിവുഡ് താരം ആലിയ ഭട്ട് ഒരിക്കല്‍ തുറന്ന് പറഞ്ഞിരുന്നു. തനിക്ക് നിരന്തരം ഉത്കണ്ഠ നേരിട്ടിരുന്നുവെന്നും മാനസികാരോഗ്യ പ്രശ്നങ്ങളെ പരിഹസിക്കാതെ കൂടെ നില്‍ക്കുകയാണ് വേണ്ടതെന്നും ആലിയ പറഞ്ഞു.

പാര്‍വതി തിരുവോത്ത്

താന്‍ നേരിട്ട മാനസികാരോഗ്യ പ്രശ്നങ്ങളെ കുറിച്ച് നടി പാര്‍വതി തിരുവോത്ത് മുന്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. 2014 ലാണ് താരം വിഷാദാവസ്ഥിയിലൂടെ കടന്നു പോയത്. ബാം​ഗ്ലൂർ ഡെയ്സിന്റെ ചിത്രീകരണത്തിനിടെ തല കറങ്ങി വീണുവെന്നും അതാണ് ശരീരം തനിക്ക് നല്‍കിയ ആദ്യ സൂചനയെന്നും പാര്‍വതി ഒരിക്കല്‍ തുറന്ന് പറഞ്ഞിരുന്നു.

പാർവതി തിരുവോത്ത്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates