സമകാലിക മലയാളം ഡെസ്ക്
സ്വന്തം നേട്ടങ്ങളെ സംശയിക്കുകയും കുറ്റബോധം തോന്നുകയും അത് ആസ്വദിക്കാൻ ഭയപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് ഇംപോസ്റ്റര്‍ സിന്‍ഡ്രോം. ഇതൊരു മാനസികാവസ്ഥയാണ്.
ഇത്തരം മനോഭാവമുള്ളവര്‍ തങ്ങളുടെ വിജയം വെറും ഭാഗ്യം കൊണ്ട് മാത്രമാണെന്ന് വിശ്വസിക്കുന്നു. തനിക്ക് കഴിവുണ്ടെന്ന് എല്ലാവരെയും താന്‍ കബിളിപ്പിക്കുകയാണെന്ന തരത്തിലാണ് അവര്‍ സ്വയം വിലയിരുത്തുക.
ഹോളിവുഡ് താരം എമ്മ വാട്സൺ, ടോം ഹാങ്ക്സ് ഉൾപ്പെടെ നിരവധി സെലിബ്രിറ്റികൾ ഇതിനോടകം ഇംപോസ്റ്റര്‍ സിന്‍ഡ്രോം നേരിട്ടതിനെ കുറിച്ച് തുറന്നു പറഞ്ഞിരുന്നു.
ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്ലി കഴിഞ്ഞ ദിവസം നടത്തിയൊരു തുറന്നു പറച്ചിലിലാണ് ഇംപോസ്റ്റര്‍ സിന്‍ഡ്രോം വീണ്ടും ചർച്ചയാകുന്നത്. സ്വന്തം കഴിവിനെ സ്വയം ചോദ്യം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ബോളിവുഡ് താരമായ മനോജ് ബാജ്‌പേയി നെഗറ്റീവ് ചിന്തകളെ മറികടക്കാൻ ബുദ്ധമുട്ടിയിരുന്നുവെന്നും അദ്ദേഹം ഇംപോസ്റ്റര്‍ സിന്‍ഡ്രോം അനുഭവിച്ചിരുന്നുവെന്നും വെളിപ്പെടുത്തിയിരുന്നു.
ബോളിവുഡ് താരങ്ങളായ അനന്യ പാണ്ഡെ, സാനിയ മൽഹോത്ര, ഷെഫാലി ഷാ എന്നിവരും ജീവിതത്തിലെ പല ഘട്ടങ്ങളിൽ അനുഭവിച്ച ഇംപോസ്റ്റര്‍ സിന്‍ഡ്രോമിനെ കുറിച്ച് തുറന്നു പറഞ്ഞിരുന്നു.
വംശം, പാരമ്പര്യം, നിറം, ജോലി, പദവി, വരുമാനം തുടങ്ങിയ സാമൂഹിക ചുറ്റുപാടുകളും ഇംപോസ്റ്റർ സിൻഡ്രോമിന് പ്രേരണകളാവാറുണ്ട്.
മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നത് ഒഴിവാക്കിയും സൗഹൃദങ്ങളിലൂടെയും സംശയങ്ങളെ വെല്ലുവിളിച്ചുമൊക്കെ ഒരുപരിധിവരെ മറികടക്കാം.