ആസ്ത്മയെ പ്രതിരോധിക്കാം, ശീലങ്ങൾ മാറ്റാം ആരോഗ്യത്തോടെയിരിക്കാം

സമകാലിക മലയാളം ഡെസ്ക്

നിരവധി ആളുകളെ ബാധിക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ് ആസ്ത്മ.

പ്രതീകാത്മക ചിത്രം | Pinterest

ശ്വാസനാളികളെ ബാധിക്കുന്ന ഒരു അലര്‍ജിയാണിത്. അലര്‍ജി ഉണ്ടാക്കുന്ന ഘടകങ്ങള്‍ ശ്വസനത്തിലൂടെ ഉള്ളിലേക്കെത്തുന്നതാണ് ആസ്ത്മയുടെ പ്രധാന കാരണം.

പ്രതീകാത്മക ചിത്രം | Pinterest

കാലാവസ്ഥ, വായു മലിനീകരണം, പാരമ്പര്യം തുടങ്ങിയവയൊക്കെ ആസ്​ത്മ ഉണ്ടാകാനുള്ള സാധ്യതയെ കൂട്ടാം. ​

പ്രതീകാത്മക ചിത്രം | Pinterest

ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, ഇടയ്ക്കിടെ വരുന്ന ചുമ, വലിവ്, ശ്വാസോച്ഛാസം ചെയ്യുമ്പോള്‍ വിസിലടിക്കുന്ന ശബ്ദം കേള്‍ക്കുക തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍.

പ്രതീകാത്മക ചിത്രം | Pinterest

ആസ്ത്മ നിയന്ത്രിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

പ്രതീകാത്മക ചിത്രം | Pinterest

ആസ്തമ രോഗികളില്‍ രോഗത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്ന ചില കാര്യങ്ങള്‍ ചുറ്റിലും ഉണ്ടായേക്കാം. അത്തരം സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കണം. പൊടിയും പുകയുമുള്ള ചുറ്റുപാടുകളിൽ മാസ്ക് ധരിക്കുന്നത് ശ്വാസകോശത്തെ സംരക്ഷിക്കും.

പ്രതീകാത്മക ചിത്രം | Pinterest

വീട് വൃത്തിയായി സൂക്ഷിക്കണം. ആഴ്ചയില്‍ രണ്ട് ദിവസമെങ്കിലും വീട്ടിലെ പൊടിപടലങ്ങള്‍ കളഞ്ഞ് വീട് വൃത്തിയാക്കണം. ജോലിക്കിടയില്‍ മാസ്‌ക് ധരിക്കാന്‍ മറക്കരുത്. ആഴ്ചയില്‍ ഒരിക്കല്‍ കിടക്ക കഴുകുന്നതും ആസ്ത്മയെ നിയന്ത്രിക്കും.

പ്രതീകാത്മക ചിത്രം | Pinterest

ആസ്ത്മ രോഗികള്‍ക്കെല്ലാം വളര്‍ത്തുമൃഗങ്ങളുടെ സാന്നിധ്യം അപകടകരമാണ്. ഇനി വളര്‍ത്തുമൃഗങ്ങളെ ഒഴിവാക്കാന്‍ ആകില്ലെങ്കില്‍ അവയെ വൃത്തിയായി കുളിപ്പിക്കാനും സംരക്ഷിക്കാനും വീട്ടില്‍ ആളുകള്‍ വേണം.

പ്രതീകാത്മക ചിത്രം | Pinterest

ആസ്ത്മ രോഗിക നിർബന്ധമായും വ്യായാമം ചെയ്യണം. ശ്വാസകോശത്തിന്റെ വികാസത്തിനും രോഗപ്രതിരോധശേഷിക്കും വ്യായാമം ഉത്തമമാണ്. വ്യായാമം ചെയ്യുന്നതിലൂടെ ആസ്ത്മയെ ഒരു പരിധി വരെ തടയാനാകും.

Yoga | Pinterest

വിറ്റാമിനുകളും പോഷകങ്ങളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് പൊതുവേ നല്ലതാണ്. രോഗ പ്രതിരോധശേഷി കൂട്ടാനും ഇവ ഗുണം ചെയ്യും.

പ്രതീകാത്മക ചിത്രം | Pinterest

സ്ട്രെസ് കുറയ്ക്കുക. കാരണം മാനസിക സമ്മർദ്ദമുണ്ടാകുമ്പോൾ ശരീരം കോർട്ടിസോൾ ഹോർമോൺ പുറപ്പെടുവിക്കുന്നു. ഇത് ശ്വാസോച്ഛ്വാസ നിരക്കും ഹൃദയമിടിപ്പ് നിരക്കും വർധിപ്പിക്കും. അതിനാല്‍ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാം

പ്രതീകാത്മക ചിത്രം | Pinterest

തണുപ്പുള്ള ദിവസങ്ങളിൽ പുറത്ത് പോകേണ്ടി വന്നാൽ ശ്വാസകോശത്തിലേക്ക് വായു എത്തുന്നതിന് മുമ്പ് മൂക്കിലും വായിലും ഒരു സ്കാർഫ് അല്ലെങ്കിൽ മാസ്ക് ധരിക്കുക.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File