14 ദിവസം മൈദ പൂർണ്ണമായും ഉപേക്ഷിക്കൂ,ശരീരത്തിലെ മാറ്റങ്ങൾ അറിയാം

സമകാലിക മലയാളം ഡെസ്ക്

നമ്മുടെ ഭക്ഷണത്തിൽ പല രൂപത്തിലാണ് മൈദ കടന്നുകൂടാറുള്ളത്.

പ്രതീകാത്മക ചിത്രം | AI generated

ഈ മൈദ ആരോഗ്യത്തിന് വളരെയധികം ഹാനികരമാണെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.

Maida Flour | Pinterest

എന്നാൽ വെറും 14 ദിവസം മൈദ പൂർണമായും ഒഴിവാക്കിയാൽ ശരീരത്തിൽ പ്രകടമായ മാറ്റങ്ങൾ കാണാൻ സാധിക്കുമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്.

Maida Flour | Pinterest

മൈദ പൂർണമായും ഒഴിവാക്കിയാൽ എന്തൊക്കെയാണ് ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്ന് നോക്കാം

Maida Flour | Pinterest

മൈദ പെട്ടെന്ന് ദഹിക്കുന്നതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരാനും താഴാനും കാരണമാകുന്നു. ഇത് ഒഴിവാക്കുന്നതോടെ ശരീരത്തിലെ ഊർജ്ജനില സന്തുലിതാവസ്ഥയിൽ നിലനിർത്താൻ സഹായിക്കുന്നു.

പ്രതീകാത്മക ചിത്രം | Pinterest

നാരുകൾ തീരെയില്ലാത്ത മൈദ ദഹനത്തെ മന്ദഗതിയിലാക്കാറുണ്ട്. ഇതിന് പകരം മുഴുധാന്യങ്ങൾ ഉൾപ്പെടുത്തുന്നത് വയർ വീർക്കുന്ന അസ്വസ്ഥത (ബ്ലോട്ടിങ്) കുറയ്ക്കാനും സുഗമമായ ദഹനത്തിനും സഹായിക്കും.

പ്രതീകാത്മക ചിത്രം | Pinterest

സംസ്‌കരിച്ച ഭക്ഷണങ്ങൾ കഴിക്കുമ്പോൾ വേഗത്തിൽ വിശപ്പ് അനുഭവപ്പെടാറുണ്ട്. എന്നാൽ മൈദ ഒഴിവാക്കി പകരം നാരുകളടങ്ങിയ ഭക്ഷണം കഴിക്കുന്നത് ദീർഘനേരം വയർ നിറഞ്ഞതായി തോന്നിക്കാൻ സഹായിക്കും.

പ്രതീകാത്മക ചിത്രം | Pinterest

അനാവശ്യമായ കലോറികൾ കുറയുന്നതോടെ ശരീരഭാരം നിയന്ത്രിക്കുന്നത് എളുപ്പമാകും. കൂടാതെ, മൈദയ്ക്ക് പകരം ഉപയോഗിക്കുന്ന ധാന്യങ്ങളിലൂടെ ശരീരത്തിന് ആവശ്യമായ ബി വിറ്റാമിനുകൾ, മഗ്നീഷ്യം, ഇരുമ്പ് എന്നിവ ലഭിക്കും.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File