നടക്കുന്ന ഓരോ മിനിറ്റിലും ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

നടത്തം ഏറ്റവും ലളിതവും ഫലപ്രദവുമായ വ്യായാമങ്ങളിൽ ഒന്നാണ്.

Walking | Pexels

ദിവസവും കുറച്ച് സമയം നടക്കുന്നത് ശരീരത്തിനും മനസ്സിനും വലിയ ഗുണങ്ങൾ നൽകുന്നു.

ai

എന്നാൽ നടക്കാൻ തുടങ്ങുന്ന ഓരോ മിനിറ്റിലും ശരീരത്തിൽ എന്തൊക്കെ മാറ്റങ്ങളാണ് സംഭവിക്കുന്നതെന്ന് അറിയാമോ?

നടത്തം | പ്രതീകാത്മക ചിത്രം

ആദ്യ 1 മിനിറ്റ്

ഒരു മിനിറ്റ് നടത്തത്തില്‍ രക്തയോട്ടം വര്‍ധിക്കും. പേശികളിലേക്കും അവയവങ്ങളിലേക്കും രക്തയോട്ടം വര്‍ധിക്കും, ഓക്‌സിജനും പോഷകങ്ങളും എത്തിക്കുകയും ചെയ്യും.

നടത്തം

അഞ്ച് മിനിറ്റ് നടക്കുമ്പോൾ

അഞ്ച് മിനിറ്റ് നടക്കുമ്പോഴേക്കും ഗുണങ്ങള്‍ പിന്നെയും വര്‍ധിച്ചുതുടങ്ങും. സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്ന എന്‍ഡോര്‍ഫിന്‍ ഹോര്‍മോണുകള്‍ ഉത്പാദിപ്പിച്ച് തുടങ്ങും. അപ്പോഴേക്കും വ്യക്തികള്‍ക്ക് മാനസികാവസ്ഥയില്‍ മാറ്റം അനുഭവപ്പെട്ടുതുടങ്ങും.

walking

5 മുതൽ 10 മിനിറ്റ് വരെ

പത്ത് മിനിറ്റ് എത്തുമ്പോള്‍ ശരീരം സമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ അളവ് നിയന്ത്രിക്കാന്‍ തുടങ്ങും. ഇത് പിരിമുറുക്കം കുറയാന്‍ സഹായിക്കും. കൂടാതെ ഭക്ഷണത്തിന് ശേഷം രക്തത്തിലെ ഗ്ലൂക്കോസിന്റെ ഉത്പാദനത്തെ നിയന്ത്രിക്കുന്നതിലൂടെ പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കും.

walking

30 മിനിറ്റും ശരീരഭാരവും

30 മിനിറ്റാകുമ്പോള്‍ നടത്തം ശരീരത്തെ കൊഴുപ്പ് കത്തിക്കുന്ന രീതിയിലേക്ക് മാറ്റുന്നു. ശരീര ഘടന മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 30 മിനിറ്റ് നടത്തം ഗുണപ്രദമാണ്.

walking

45 മിനിറ്റ്

നടത്തത്തിന്റെ സമയം വര്‍ധിക്കുന്നതിലൂടെ ഗുണങ്ങളും വര്‍ധിക്കും. നടത്തം 45 മിനിറ്റ് പിന്നിടുമ്പോള്‍ അമിതമായ ചിന്ത കുറയ്ക്കുന്നു. ഒരു നീണ്ട നടത്തം മനസിനെ ശാന്തമാക്കുകയും ആവര്‍ത്തിച്ചുള്ള ചിന്തകളില്‍ നിന്ന് മുക്തിനേടാന്‍ സഹായിക്കുകയും ചെയ്യും.

walking

ഒരു മണിക്കൂർ നടത്തം

ഒരു മണിക്കൂര്‍ നടത്തം തലച്ചോറിന്റെ സുഖകരമായ ന്യൂറോ ട്രാന്‍സ്മിറ്ററായ ഡോപാമൈന്‍ വര്‍ധിപ്പിക്കും. ലളിതമായ നടത്തം എല്ലാതരം രോഗങ്ങള്‍ക്കുമുള്ള മികച്ച ചികിത്സയാണ്.

walking

ചെറുതായി നടത്തം ആരംഭിച്ച് നടത്തത്തിന്റെ വേഗതയും ദൈര്‍ഘ്യവും കാലക്രമേണ വര്‍ധിപ്പിക്കുക. ദിനചര്യയില്‍ പുതിയ വ്യായാമങ്ങള്‍ ചേര്‍ക്കുന്നതിന് മുന്‍പ് വിദഗ്ധരുടെ ഉപദേശം തേടുന്നത് നന്നായിരിക്കും.

walking

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File