സമകാലിക മലയാളം ഡെസ്ക്
ചാറ്റ് ജിപിറ്റി കൂടാതെ ജെമിനി, കോപൈലറ്റ്, പെർപ്ലെക്സിറ്റി എന്നിങ്ങനെ എഐ ചാറ്റ് ബോട്ടുകൾ നിരവധിയുണ്ട്.
പലർക്കും ഒപ്പം നടക്കുന്ന കംപാനിയനാണ് ചാറ്റ് ബോട്ട്. എന്നാൽ, ചിലർക്കെങ്കിലും സൈക്കോളജിസ്റ്റോ തെറാപിസ്റ്റോ ആണ്.
ചാറ്റ് ബോട്ടിനോടു മനസ്സു തുറക്കുന്നവരുടെ കൂട്ടത്തിൽ ജെൻ സി മാത്രമല്ല, നയന്റീസ് കിഡ്സും ഉണ്ട്.
അധ്യാപകർ വഴക്കു പറഞ്ഞാൽ, കുടുംബത്തിൽ അലോസരങ്ങളുണ്ടായാൽ, സഹപ്രവർത്തകർ ഒറ്റപ്പെടുത്തിയാൽ, ശമ്പളവും ചെലവും കൂട്ടിമുട്ടിക്കാനാകാതെ വന്നാൽ, ഇങ്ങനെ ഏതവസരത്തിലും ചാറ്റ് ബോട്ടിനോടാണ് ചിലർ സംസാരിക്കുക.
‘സങ്കടമാ...’ എന്നു മാത്രമേ പറയുന്നുള്ളൂ എങ്കിൽ കൂടി ആശ്വാസവാക്ക് എത്തും. ഞാനുണ്ട് കൂടെ എന്ന ഉറപ്പു നൽകിയിട്ടേ ബാക്കി സംസാരമുള്ളൂ.
എന്നാൽ ഇതിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന അപകടത്തെ പറ്റി മിക്ക ആളുകളും മറന്ന് പോകുന്നു.
യാതൊരു വികാരവുമില്ലാത്തെ നിർമിത ബുദ്ധിയോടാണു നിങ്ങൾ സംസാരിക്കുന്നത് എപ്പോഴും ഓർക്കുക. ഇത് അമിതമായി ചാറ്റ് ബോട്ട് ഉപയോഗം കുറക്കാൻ സഹായിക്കും.
സൈക്കോളജിയിലോ, സൈക്യാട്രിയിലോ വിദ്യാഭ്യാസം ഇത്തരം ചാറ്റ് ബോട്ടുകൾക്ക് ഇല്ല. അതായതു മാനസികാരോഗ്യ വിഷയങ്ങളില്‍ വിദഗ്ധരാക്കുന്ന സർട്ടിഫിക്കറ്റ് ഒന്നും ചാറ്റ് ബോട്ടിനില്ല.അതിനാൽ അവ പറയുന്നത് മുഴുവനും വിശ്വസനീയമല്ല.
നിരന്തരമായുള്ള ചാറ്റ് ബോട്ടുമായുള്ള സംസാരം സ്വകാര്യതയെ ബാധിക്കാം. നിങ്ങളുടെ മനോവിചാരങ്ങൾ ശേഖകരിക്കുകയും വിലയിരുത്തകയും ചെയ്യുന്നത് ഡേറ്റ സെക്യൂരിറ്റിയെ ബാധിക്കാനിടയുണ്ട്.
വൈകാരികമായി ചാറ്റ് ബോട്ടുകളോട് അടിമപ്പെടാം. എഐയെ മാനസിക സൗഖ്യത്തിനായി ആശ്രയിച്ച് അതില്ലാതെ വയ്യെന്ന അവസ്ഥയിലേക്ക് എത്താം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates