കാണാൻ ചെറുതാണെങ്കിലും ആരോ​ഗ്യ ​ഗുണത്തിൽ മുന്നിലാണ് ചെറിപ്പഴം

സമകാലിക മലയാളം ഡെസ്ക്

മധുരവും ചെറിയ പുളിപ്പും കൂടിയ ചെറിപ്പഴം രുചിക്ക് മാത്രമല്ല, ശരീരത്തിന് ആവശ്യമുള്ള നിരവധി ​ഗുണങ്ങൾ നൽകുന്നതിലും മുന്നിലാണ്.

Cherry | Pinterest

വിറ്റാമിൻ എ, വിറ്റാമിൻ സി, പൊട്ടാസ്യം, സിങ്ക്, ഇരുമ്പ്, ചെമ്പ്, മാംഗനീസ് തുടങ്ങിയ അവശ്യ പോഷകങ്ങള്‍ ഈ പഴത്തിൽ അടങ്ങിയിട്ടുണ്ട്.

Cherry | Pinterest

ഉറക്കം

ഉറക്കക്കുറവ് പരിഹരിക്കുന്ന മെലാറ്റോനിൻ ചെറുപ്പഴത്തിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് മികച്ച ഉറക്കം കിട്ടാന്‍ സഹായിക്കും.

Cherry | Pinterest

പൊണ്ണത്തടി

ശരീരഭാരം കുറയ്ക്കാന്‍ ചെറിപ്പഴം ഡയറ്റില്‍ ചേര്‍ക്കുന്നത് നല്ലതാണ്. കലോറി വളരെ കുറഞ്ഞ ചെറിപ്പഴങ്ങളിൽ ധാരാളം വൈറ്റമിൻസ് അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് ചെറിപ്പഴം കഴിച്ചാൽ 100 കലോറിയാണ് ലഭിക്കുന്നത്.

Cherry | Pinterest

രക്തസമ്മര്‍ദം

പൊട്ടാസ്യം ധാരാളം അടങ്ങിയ ചെറിപ്പഴങ്ങൾ കഴിച്ചാൽ ശരീരത്തിൽ അധികമുള്ള സോഡിയം പൊട്ടാസ്യം അളവുകൾ നിയന്ത്രണവിധേയമാകും. ഇത് രക്തസമ്മര്‍ദം ഉയരുന്നത് തടയാന്‍ സഹായിക്കും.

Cherry | Pinterest

സ്ട്രോക്ക്

ചെറിപ്പഴത്തിലെ ആന്റി ഓക്സിഡന്റ്സ് സ്ട്രോക്ക്, ഹൃദ്രോഗം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.

Cherry | Pinterest

ചര്‍മം

ചര്‍മം യുവത്വത്തോടെ സംരക്ഷിക്കാന്‍ ചെറിപ്പഴം സഹായിക്കും. മുഖത്തെ കറുത്ത പാടുകൾ മാറ്റാൻ ചെറിപ്പഴം ഒരു നുള്ള് മഞ്ഞൾപ്പൊടിയും ഒരു ടീസ്പൂൺ തേനും ചേർത്ത് നന്നായി അരച്ചെടുത്ത് മുഖത്തു പുരട്ടി 10 മിനിറ്റിനു ശേഷം കഴുകി കളഞ്ഞാൽ മതി.

Cherry | Pinterest

മുടി കൊഴിച്ചില്‍

ചെറിപ്പഴങ്ങളിലെ വൈറ്റമിൻ ബിയും സിയും തലമുടി കൊഴിഞ്ഞു പോകുന്നത് തടയും.

Cherry | Pinterest

ദഹനക്കേട്

ദഹനക്കുറവും അസിഡിറ്റി പ്രശ്നങ്ങളും പരിഹരിക്കാൻ ചെറിപ്പഴങ്ങൾ കഴിച്ചാൽ മതി. ആൽക്കലിൻ സ്വഭാവമുള്ള പഴമാണിത്.

Cherry | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File