ചെറുതല്ല ചെറിപ്പഴത്തിന്റെ ​ഗുണങ്ങൾ, നല്ല ഉറക്കത്തിനും പൊണ്ണത്തടി കുറയ്ക്കാനും ബെസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

കേക്ക്, പൈ, ചീസ് കേക്ക് എന്നിവയിലെ പ്രധാന ചേരുവയാണ് ഈ ചുമന്നു തുടുത്ത ചെറിപ്പഴങ്ങള്‍. നേരിയ മധുരവും പുളിയും ചേർന്ന ഇവയുടെ സ്വാദാണ്. വിറ്റാമിൻ എ, വിറ്റാമിൻ സി, പൊട്ടാസ്യം, സിങ്ക്, ഇരുമ്പ്, ചെമ്പ്, മാംഗനീസ് തുടങ്ങിയ അവശ്യ പോഷകങ്ങള്‍ അടങ്ങിയ ഈ കുഞ്ഞന്‍ പഴങ്ങള്‍ക്ക് ആരോഗ്യഗുണങ്ങളഉം നിരവധിയാണ്.

ഉറക്കം

ഉറക്കക്കുറവ് പരിഹരിക്കുന്ന മെലാറ്റോനിൻ ചെറുപ്പഴത്തിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് മികച്ച ഉറക്കം കിട്ടാന്‍ സഹായിക്കും.

പൊണ്ണത്തടി

ശരീരഭാരം കുറയ്ക്കാന്‍ ചെറിപ്പഴം ഡയറ്റില്‍ ചേര്‍ക്കുന്നത് നല്ലതാണ്. കലോറി വളരെ കുറഞ്ഞ ചെറിപ്പഴങ്ങളിൽ ധാരാളം വൈറ്റമിൻസ് അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് ചെറിപ്പഴങ്ങൾ കഴിച്ചാൽ 100 കലോറിയാണ് ലഭിക്കുന്നത്.

രക്തസമ്മര്‍ദം

പൊട്ടാസ്യം ധാരാളം അടങ്ങിയ ചെറിപ്പഴങ്ങൾ കഴിച്ചാൽ ശരീരത്തിൽ അധികമുള്ള സോഡിയം പൊട്ടാസ്യം അളവുകൾ നിയന്ത്രണവിധേയമാകും. ഇത് രക്തസമ്മര്‍ദം ഉയരുന്നത് തടയാന്‍ സഹായിക്കും.

സ്ട്രോക്ക്

ചെറിപ്പഴത്തിലെ ആന്റി ഓക്സിഡന്റ്സ് സ്ട്രോക്ക്, ഹൃദ്രോഗം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.

ചര്‍മം

ചര്‍മം യുവത്വത്തോടെ സംരക്ഷിക്കാന്‍ ചെറിപ്പഴം സഹായിക്കും. മുഖത്തെ കറുത്ത പാടുകൾ മാറ്റാൻ ചെറിപ്പഴം ഒരു നുള്ള് മഞ്ഞൾപ്പൊടിയും ഒരു ടീസ്പൂൺ തേനും ചേർത്ത് നന്നായി അരച്ചെടുത്ത് മുഖത്തു പുരട്ടി 10 മിനിറ്റിനു ശേഷം കഴുകി കളഞ്ഞാൽ മതി.

മുടി കൊഴിച്ചില്‍

ചെറിപ്പഴങ്ങളിലെ വൈറ്റമിൻ ബിയും സിയും തലമുടി കൊഴിഞ്ഞു പോകുന്നത് തടയും.

ദഹനക്കേട്

ദഹനക്കുറവും അസിഡിറ്റി പ്രശ്നങ്ങളും പരിഹരിക്കാൻ ചെറിപ്പഴങ്ങൾ കഴിച്ചാൽ മതി. ആൽക്കലിൻ സ്വഭാവമുള്ള പഴമാണിത്.