ജപ്പാനില്‍ മാത്രമല്ല, നമ്മുടെ കൊച്ചിയിലുമുണ്ട് ചെറി ബ്ലോസം

സമകാലിക മലയാളം ഡെസ്ക്

കൊച്ചിയുടെ നഗരവീഥികളിലെല്ലാം ചെറി പൂക്കള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

Cherry blossom In kochi | File

കണ്ടയ്നര്‍ ടെര്‍മിനല്‍ റോഡ്, എളംകുളം മെട്രോ സ്‌റ്റേഷന്‍ റോഡ്, വൈറ്റില, പനമ്പിള്ളി നഗര്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് ചെറി വസന്തം.

Cherry blossom In kochi | File

ജപ്പാനിലെ 'ചെറി ബ്ലോസം' വസന്തത്തെ ഓർമ്മിപ്പിക്കുന്ന ഈ പ്രതിഭാസം കൊച്ചിയുടെ നഗരക്കാഴ്ചകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നു.

Cherry blossom In kochi | Instagram

എന്നാല്‍ കൊച്ചിയില്‍ പൂവിട്ടത് യഥാര്‍ത്ഥ ചെറി ബ്ലോസമല്ല. കാഴ്ചയില്‍ മാത്രമാണ് കൊച്ചിയിലെ പൂക്കള്‍ക്ക് ജപ്പാനിലെ ചെറി പൂക്കളുമായി ബന്ധമുള്ളത്.

Cherry blossom In kochi | Instagram

ഇവ യഥാര്‍ത്ഥത്തില്‍ മെക്‌സിക്കന്‍ ബ്ലോസമാണ്. മെക്‌സിക്കന്‍, ഇക്വഡോര്‍ പ്രദേശങ്ങളില്‍ കാണപ്പെടുന്ന താബേബുയ റോസിയ എന്ന ഇനത്തില്‍ പെടുന്ന സസ്യമാണ് കൊച്ചിയില്‍ പൂവിട്ടത്.

Cherry blossom In kochi | Instagram

ഏത് കാലാവസ്ഥയോടും എളുപ്പത്തിൽ പൊരുത്തപ്പെടുന്ന അധിനിവേശ സസ്യങ്ങളാണ് ‘താബേബുയ റോസിയ’. മണ്ണിലെ ജലാംശം കുറയുകയും അന്തരീക്ഷത്തിലെ ചൂട് കൂടുകയും ചെയ്യുമ്പോൾ ഇവ ഇല പൊഴിക്കും, പൂക്കൾ വിടർത്തും.

Cherry blossom In kochi | Instagram

ഇന്ത്യയിൽ കൊച്ചിയ്ക്ക് പുറമേ ബെംഗളൂരുവിലെ റോഡ് സൈഡുകളിലും ഇവ മനോഹരമായ കാഴ്ച ഒരുക്കാറുണ്ട്. ബെംഗളൂർ, മുംബൈ പോലുള്ള ഉദ്യാന നഗരങ്ങളിൽ ഈ മരങ്ങൾക്ക് വലിയ സ്ഥാനമുണ്ട്.

Cherry blossom In kochi | File

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File