ഭക്ഷണത്തിന് ശേഷം ഗ്രാമ്പൂ ചവച്ചരച്ച് കഴിക്കൂ

സമകാലിക മലയാളം ഡെസ്ക്

ആൻ്റി ഓക്സിഡൻ്റുകളുടെയും ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുടെയും കലവറയാണ് ഗ്രാമ്പൂ.

Cloves | Pinterest

വിറ്റാമിൻ സി, ഫൈബർ തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നമായ ഈ സുഗന്ധവ്യഞ്ജനം പതിവായി ഉപയോഗിക്കുന്നത് നമ്മുടെ ശരീരത്തിന് നൽകുന്ന അത്ഭുതകരമായ പ്രയോജനങ്ങൾ നോക്കാം.

Cloves | Pinterest

വയറു വീര്‍ത്തിരിക്കുന്നതിനെ അകറ്റാന്‍

ഫൈബര്‍ അടങ്ങിയ ഇവ ഗ്യാസ് മൂലം വയറു വീര്‍ത്തിരിക്കുന്നതിനെ അകറ്റാനും ഗുണം ചെയ്യും.

പ്രതീകാത്മക ചിത്രം | Pinterest

അസിഡിറ്റി

ഭക്ഷണശേഷം ഒരു ഗ്രാമ്പൂ വായിലിട്ട് ചവയ്ക്കുന്നത് അസിഡിറ്റിയെ ചെറുക്കാനും ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും.

പ്രതീകാത്മക ചിത്രം | Pinterest

പല്ലുവേദന

വായയുടെ ആരോഗ്യത്തിനും ഗ്രാമ്പൂ നല്ലതാണ്. പല്ല് വേദനയ്ക്ക് ഏറ്റവും നല്ല ഔഷധമാണ് ഗ്രാമ്പൂ.

പ്രതീകാത്മക ചിത്രം | Pinterest

വായ്നാറ്റം

വായ്നാറ്റമുള്ളവര്‍ അല്പം ഗ്രാമ്പൂ തൈലം ചെറു ചൂടു വെള്ളത്തിലൊഴിച്ച് ഭക്ഷണത്തിന് ശേഷം വായില്‍ കൊണ്ടാൽ ദുർഗന്ധം മാറും.

പ്രതീകാത്മക ചിത്രം | Pinterest

ശ്വാസകോശത്തിന്‍റെ ആരോഗ്യം

ഗ്രാമ്പൂ വായിലിട്ട് ചവയ്ക്കുന്നത് ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനും ഹൃദയാരോഗ്യത്തിനും ഗുണം ചെയ്യും.

പ്രതീകാത്മക ചിത്രം | Pexels

രോഗ പ്രതിരോധശേഷി

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഗ്രാമ്പൂ കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും ചുമ, ജലദോഷം തുടങ്ങിയവയെ തടയാനും സഹായിക്കും.

പ്രതീകാത്മക ചിത്രം | Pexels

ബ്ലഡ് ഷുഗര്‍

രാവിലെ ഗ്രാമ്പൂ ചവച്ചരച്ച് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും.

പ്രതീകാത്മക ചിത്രം | Pexels

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File