സമകാലിക മലയാളം ഡെസ്ക്
ച്യൂയിങ് ഗം വിഴുങ്ങിയാൽ എന്ത് സംഭവിക്കുമെന്നതിനെക്കുറിച്ച് ആളുകൾക്കിടയിൽ പല മിഥ്യാധാരണകളും ഉണ്ട്.
ച്യൂയിങ് ഗം വിഴുങ്ങിയാൽ അത് ദഹിപ്പിക്കപ്പെടാതെ പല വർഷങ്ങളോളം നിങ്ങളുടെ വയറ്റിൽ തന്നെ ഇരിക്കുമെന്ന് പറയുന്ന പല കഥകളും നിങ്ങൾ കേട്ടിട്ടുണ്ടാവാം
സത്യത്തിൽ ഇത് അത്ര അപകടകരമല്ല.
വായിൽ രുചി നിറയ്ക്കുന്ന വെറുമൊരു റബ്ബർക്കഷണം മാത്രമല്ല ച്യൂയിങ് ഗമ്മുകൾ. ഇവ പലതരം രാസപദാർഥങ്ങൾ ചേരുന്നതാണ്.
പോളിമറുകൾ, പ്ലാസ്റ്റിസൈസറുകൾ, റെസിനുകൾ, സ്വീറ്റ്നറുകൾ എന്നിങ്ങനെ ഒരുപിടി രാസപദാർഥങ്ങൾ അവയിലുണ്ട്. പോളിഐസോബ്യൂട്ടിലിൻ, പോളിവിനൈൽ അസറ്റേറ്റ് തുടങ്ങിയ പോളിമറുകൾകൊണ്ടാണ് ച്യൂയിംങ് ഗം നിർമിക്കുന്നത്.
ച്യൂയിങ് ഗമ്മിലെ പഞ്ചസാരയും ഫ്ലേവറുകളും മറ്റ് ചേരുവകളും ദഹന എൻസൈമുകൾക്ക് ദഹിപ്പിക്കാൻ കഴിയും.
എന്നാൽ ഗം ബേസ് ഭാഗം ദഹിപ്പിക്കാൻ കഴിയില്ല. ദഹിക്കാത്ത മറ്റ് ഭക്ഷണങ്ങളെപ്പോലെ ഗം ബേസ് വയറ്റിൽ നിന്നും കുടലിലൂടെ കടന്ന് പോകും.
ഗം വിഴുങ്ങുമ്പോൾ ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ ഗം ബേസ് മറ്റ് ദഹിക്കാത്ത മാലിന്യങ്ങൾക്കൊപ്പം (വിസർജ്ജനം വഴി) ശരീരത്തിൽ നിന്ന് പുറത്തുപോകും.
വിഴുങ്ങിയ ച്യൂയിങ് ഗം തൊണ്ടയില്‍ കുടുങ്ങിയാല്‍ മാത്രമേ അപകട സാധ്യതകളെ പറ്റി ഭയക്കേണ്ടതുള്ളൂ.
എന്നാൽ ചില അപൂർവ സാഹചര്യങ്ങളിൽ ഇത് പ്രശ്‌നമുണ്ടാക്കാം. ഒരാൾ വലിയ അളവിൽ ച്യൂയിങ് ഗം വിഴുങ്ങുകയോ അല്ലെങ്കിൽ ചെറിയ സമയത്തിനുള്ളിൽ തുടർച്ചയായി പല ഗമ്മുകൾ വിഴുങ്ങുകയോ ചെയ്താൽ ഇത് ദഹനനാളത്തിൽ പ്രത്യേകിച്ച് കുടലിൽ തടസ്സം ഉണ്ടാക്കാൻ സാധ്യതയുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates