ആരോഗ്യത്തിന് നല്ല ചിയ സീഡ്, പക്ഷേ ഇവയുമായി ചേർത്താൽ പ്രശ്നം

സമകാലിക മലയാളം ഡെസ്ക്

ഓമേ​ഗ-3 ഫാറ്റി ആസിഡുകളും പ്രോട്ടീനും നാരുകളും ധാതുക്കളും ധാരാളം ആന്റിഓക്സിഡന്റുകളും അടങ്ങിയ ഇവയെ ഒരു സൂപ്പർഫുഡ് ആണ് ചിയ വിത്തുകൾ

chia seeds | Pinterest

കാണാൻ ചെറുതാണെങ്കിലും രക്തത്തിലെ കൊളസ്ട്രോളും പഞ്ചസാരയും രക്തസമ്മദവുമൊക്കെ നിയന്ത്രിച്ചു നിർത്താൻ ചിയ വിത്തുകൾ സഹായിക്കും.

chia seeds | Pinterest

കറുപ്പും വെള്ള നിറത്തിലും ലഭ്യമാകുന്ന ഈ വിത്തുകൾ വെള്ളത്തിൽ ഏതാണ്ട് എട്ട് മണിക്കൂർ വരെ ദിവസവും കുതിർത്തു കഴിക്കുന്നത് ആരോ​ഗ്യത്തിന് പലതരത്തിലുള്ള ​ഗുണങ്ങൾ നൽകും.

chia seeds | Pinterest

എന്നാൽ ആരോ​ഗ്യത്തിന് ഇവ നല്ലതാണെങ്കിലും ചില ഭക്ഷണ വസ്തുക്കളോടൊപ്പം ചിയ സീഡുകൾ ചേർത്ത് കഴിക്കുന്നത് വിപരീത ഫലം നൽകും

chia seeds | Pinterest

കാപ്പി

കാപ്പിയിൽ അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത ആസിഡും ചിയയിൽ അടങ്ങിയ നാരുകളും ഒന്നു ചേരുമ്പോൾ വയറ്റിൽ അസ്വസ്ഥത, ​ഗ്യാസ് പോലുള്ള രൂപപ്പെടാൻ കാരണമാരും. അതുകൊണ്ട് കാപ്പിക്കൊപ്പം ചിയ വിത്തുകൾ കഴിക്കുന്നത് ഒഴിവാക്കാം.

coffee | Pinterest

പാൽ ഉൽപ്പന്നങ്ങൾ

ചിയ വിത്തുകൾ പാൽ ഉൽപ്പന്നങ്ങൾക്കൊപ്പം കഴിക്കുന്നത് വയറ്റിൽ അസിഡിറ്റി, മലബന്ധം പോലുള്ളവയ്ക്ക് കാരണമാകാം. പാൽ അല്ലെങ്കിൽ യോ​ഗർട്ടിൽ ചേർത്ത് ചിയ വിത്തുകൾ വെറും വയറ്റിൽ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക.

Dairy products | Pinterest

മാമ്പഴം

മാമ്പഴം, വാഴപ്പഴം പോലുള്ള മധുരമുള്ള പഴങ്ങൾക്കൊപ്പം ചിയ വിത്തുകൾ ചേർക്കുന്നത് വയറ്റിൽ ​ഗ്യാസ് രൂപപ്പെടാൻ കാരണമാകും.

Mango | Pinterest

സിട്രസ് പഴങ്ങൾ

സിട്രസ് പഴങ്ങൾക്കൊപ്പം ചിയ വിത്തുകൾ ചേർക്കുന്നതും ​വയറ്റിൽ ​ഗ്യാസ് രൂപപ്പെടാൻ കാരണമാകും. ഇവ രണ്ടും ഒരുമിച്ച് കഴിതക്കാതിരിക്കുന്നതാണ് നല്ലത്.

Citrus fruits | Pinterest

ചീര

ചീരയും ചിയ വിത്തുകളും ആരോ​ഗ്യകരമാണെങ്കിലും ഇവ രണ്ടും ഒരുമിച്ച് കഴിക്കുന്നത് നല്ലതല്ല, ചീരയിൽ ഓക്സലേറ്റ് അടങ്ങിയിട്ടുണ്ട്. ഇവയ്ക്കൊപ്പം ചിയ വിത്തുകൾ കഴിക്കുമ്പോൾ കാത്സ്യത്തിന്റെ ഫലപ്രദമായ ആ​ഗിരണം നടക്കില്ല.

Spinach | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file