സമകാലിക മലയാളം ഡെസ്ക്
ഇന്ത്യന്‍ ഭരണ ഘടന അനുസരിച്ച് 18 വയസ് പൂര്‍ത്തിയാകാത്ത ഏതൊരാളും കുട്ടിയാണ്. 1875 ലെ ഇന്ത്യന്‍ മെജോരിറ്റി ആക്ട് അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ ജനിച്ചു വളര്‍ന്ന ഏതൊരാളും 18 വയസ് കഴിയുമ്പോള്‍ മേജര്‍ ആയി കണക്കാക്കും
ബാല നീതി നിയമം 2015: കുട്ടികളുടെ ശ്രദ്ധയും സംരക്ഷണവും ഉറപ്പാക്കുന്നു.
ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമം- പോക്‌സോ- 2012 ജൂണ്‍ 19ന് നിലവില്‍ വന്നു.
ശൈശവ വിവാഹ നിരോധന നിയമം 2006, ആണ്‍കുട്ടിയുടെ വിവാഹപ്രായം 21 ഉം പെണ്‍കുട്ടിയാണെങ്കില്‍ 18 വയസുമാണ്. നിയമാനുസൃത പ്രായപരിധിക്ക് താഴെയുള്ളവര്‍ നടത്തുന്ന വിവാഹം അസാധുവാണ്.
കുട്ടികളുടെ സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസ അവകാശ നിയമം 2009, ഭരണഘടനയുടെ മൗലികാവകാശങ്ങളില് 21(എ) യിലാണ് കുട്ടികളുടെ നിര്‍ബന്ധിത വിദ്യാഭ്യാസത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്. ഈ നിയമം അനുസരിച്ച് 6 മുതല്‍ 14 വയസുവരെയാണ് കുട്ടികള്‍ക്ക് നിര്‍ബന്ധിത വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നത്.
ബാല-കൗമാര വേല നിരോധന നിയമം 1986: ബാല കൗമാര വേല നിരോധിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതിന് വേണ്ടിയുള്ളത്.
ദേശീയ ഭിന്നശേഷി സംരക്ഷണ നിയമം, 1995, ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സംരക്ഷണവും തുല്യ അവസരങ്ങളും ഉറപ്പ് നല്‍കുന്നു.
ദേശീയ ഭിന്നശേഷി സംരക്ഷണ നിയമം, 1995, ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സംരക്ഷണവും തുല്യ അവസരങ്ങളും ഉറപ്പ് നല്‍കുന്നു
അടിമ വേല നിരോധന നിര്‍മാര്‍ജന നിയമം, 1976
ഗര്‍ഭ പൂര്‍വ-ഗര്‍ഭസ്ഥ ശിശു ലിംഗ നിര്‍ണയം തടയല്‍ നിയമം 1994, ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗ നിര്‍ണയം നടത്തി പെണ്‍ഭ്രൂണഹത്യ നടത്തുന്നത് തടയുന്നതിനാണ് ഈ നിയമം കൊണ്ടു വന്നത്. പരിശോധന നടത്തുന്ന ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ടുകള്‍ എല്ലാം സൂക്ഷിക്കണമെന്ന് ഈ നിയമം അനുശാസിക്കുന്നു.
അസന്‍മാര്‍ഗിക വ്യാപാരം തടയല്‍ നിയമം, 1956
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates