അഞ്ജു സി വിനോദ്
ബ്രെയിന്‍ ബൂം
കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ് കുട്ടികളുടെ വളര്‍ച്ച. ജനനം മുതല്‍ അഞ്ച് വയസിനുള്ളില്‍ ഏതാണ്ട് 85 ശതമാനം കുഞ്ഞുങ്ങളുടെയും തലച്ചോര്‍ പൂര്‍ണമായും രൂപപ്പെട്ടിട്ടുണ്ടാവും. കുഞ്ഞുങ്ങളില്‍ ദിവസേനയുള്ള ഇടപെടലുകളിലൂടെ വളരെ പെട്ടെന്ന് പ്രധാനപ്പെട്ട ന്യൂറല്‍ കണക്ഷനുകള്‍ വികസിക്കുന്നു.
ശബ്ദം
കുഞ്ഞുങ്ങള്‍ക്ക് മൂന്ന് മാസം ആകുമ്പോഴേക്കും ശബ്ദങ്ങളോട് പ്രതികരിക്കുകയും ശബ്ദങ്ങള്‍ അനുകരിക്കുകയും ചെയ്തു തുടങ്ങും. ഭാഷയെ കുറിച്ചും സാമൂഹിക ധാരണയെ കുറിച്ചുമുള്ള തുടക്കം ഇവിടെ നിന്നാണ്.
സ്പര്‍ശം
ആറ് മാസത്തിനും 12 മാസത്തിനുമിടിയില്‍ കുഞ്ഞുങ്ങള്‍ വസ്തുക്കള്‍ പിടിക്കാനും വായിലിടാനുമൊക്കെ ശ്രമിക്കാറുണ്ട്. ഇത് അവരുടെ സെന്‍സറി ലേര്‍ണിങ് വികസിക്കുന്നതിനെ തുടര്‍ന്നും ആകാംക്ഷ പോലുള്ളവയ്ക്ക് വേദിയൊരുക്കുകയും ചെയ്യുന്നു.
വാക്കുകള്‍
12 മാസം മുതല്‍ 18 മാസമാകുമ്പോഴേക്കും കുഞ്ഞുങ്ങള്‍ വസ്തുക്കളുടെ പേരുകള്‍ പറഞ്ഞു തുടങ്ങും. സാധനങ്ങളില്‍ വിരല്‍ ചൂണ്ടാനും അടിസ്ഥാനപരമായ നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കാനും തുടങ്ങുന്നു. ഇത് കുഞ്ഞുങ്ങളില്‍ അതിവേഗമുള്ള ഭാഷ പഠനത്തിന് സഹായിക്കുന്നു.
ഭാഷ പഠനം
രണ്ട് മുതല്‍ ആറ് വയസിനുള്ളില്‍ ആയിരത്തോളം വാക്കുകള്‍ അവര്‍ പഠിക്കുന്നു. ചോദ്യങ്ങള്‍ ചോദിക്കാനും കഥ പറയാനും സങ്കീര്‍ണമായി ചിന്തിക്കാനും അവര്‍ ശേഷിയുണ്ടവരായി മാറുന്നു.
ക്ലാസ് മുറികള്‍
മാതാപിതാക്കള്‍ക്കൊപ്പം വീട്ടിലും ഷാപ്പിങ്ങിനും പാര്‍ക്കിലുമൊക്കെ സമയം ചെവഴിക്കുന്നതും സ്കൂളില്‍ പോകാന്‍ ആരംഭിക്കുന്നതും, കളികളിലൂടെയും സാഹസങ്ങളിലൂടെയും യഥാര്‍ഥ ലോകത്തെ കുറിച്ച് അവരെ അറിവുള്ളവരാക്കുന്നു.
വായന
പുസ്തകങ്ങള്‍ ഒരുമിച്ച് തിരഞ്ഞെടുക്കുന്നതും കഥകള്‍ ഉച്ചത്തില്‍ കുട്ടികള്‍ക്ക് വായിച്ചു കൊടുക്കുന്നതും അവരില്‍ ആശയങ്ങള്‍ ഗ്രഹിക്കാനുള്ള കഴിവും വായന ശീലവും വര്‍ധിപ്പിക്കുന്നു.
ഡിസ്‌കവറി ടൂള്‍സ്
പ്രായത്തിന് അനുയോജ്യമായ പസിലുകളും കളികളും സിംപിള്‍ ശാസ്ത്ര പരീക്ഷണങ്ങളും അവരെ പ്രായോഗിക കാര്യങ്ങള്‍ ശീലിക്കാനും യാഥാര്‍ഥ ജീവിത പ്രശ്‌നങ്ങളെ നേരിടാനും പ്രശ്‌നപരിഹാര കഴിവും ഉണ്ടാക്കാന്‍ സഹായിക്കുന്നു.
ചിന്താഗതി
മൂല്യങ്ങളെ ബഹുമാനിക്കാന്‍ പഠിപ്പിക്കുന്നതും തെറ്റുകള്‍ ചെയ്യുമ്പോഴുള്ള പ്രതികരണങ്ങളുമെല്ലാം കുട്ടികളുടെ ചിന്താഗതിയെ രൂപപ്പെടുത്താന്‍ സഹായിക്കും. അത് അവരുടെ പഠനമികവിനും വികാര വികസിക്കുന്നതിനും സഹായിക്കും.