സമകാലിക മലയാളം ഡെസ്ക്
കുട്ടികളുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് ശരിയായ ഭക്ഷണം നൽകുന്നത് വളരെ പ്രധാനമാണ്.
എന്നാൽ ചില ഭക്ഷണങ്ങൾ അവരുടെ ആരോഗ്യത്തിന് ദോഷകരമാകാം.
അധിക പഞ്ചസാര, ഉപ്പ്, കൃത്രിമ നിറങ്ങൾ, പ്രിസർവേറ്റീവുകൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കുട്ടികളിൽ അമിതവണ്ണം, ദഹന പ്രശ്നങ്ങൾ, പ്രതിരോധശേഷി കുറയുക തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും.
അതിനാൽ കുട്ടികൾക്ക് നൽകാൻ പാടില്ലാത്ത ചില ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം
സോഡയും കൃത്രിമ പാനീയങ്ങളും
അമിത മധുരമുള്ള സോഫ്റ്റ് ഡ്രിങ്കുകൾ, പാക്കറ്റ് ജ്യൂസ്, സ്പോർട്സ് ഡ്രിങ്കുകൾ എന്നിവ കുട്ടികളിൽ അമിതവണ്ണത്തിനും ജീവിതശൈലി രോഗങ്ങൾക്കും കാരണമാകുന്നു.
സംസ്കരിച്ച ഭക്ഷണങ്ങൾ
ചിപ്‌സ്, ബിസ്ക്കറ്റ്, പാക്കറ്റ് നൂഡിൽസ്, പിസ്സ, ബർഗർ തുടങ്ങിയവയിൽ പോഷകങ്ങൾ കുറവും ദോഷകരമായ കൊഴുപ്പും കൂടുതലുമാണ്. ഇത്തരം ഭക്ഷണങ്ങളിൽ കൂടുതൽ സോഡിയവും അനാരോഗ്യമായ കൊഴുപ്പും ഉണ്ടാകും. ഇത് ഭാരം കൂട്ടുന്നതിന് കാരണമാകും.
തേൻ
ഒരു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് തേൻ നൽകുന്നത് ബോട്ട്യുലിസം എന്ന ഗുരുതരമായ അവസ്ഥയ്ക്ക് കാരണമായേക്കാം.
അമിത ഉപ്പും പഞ്ചസാരയും
പാക്കറ്റ് ഭക്ഷണങ്ങളിലും ഫാസ്റ്റ് ഫുഡിലും അടങ്ങിയിരിക്കുന്ന ഉപ്പും പഞ്ചസാരയും കുട്ടികളുടെ വൃക്കയെയും പല്ലുകളെയും ദോഷകരമായി ബാധിക്കും.
പാകം ചെയ്യാത്തതോ പച്ചയായതോ ആയ ഭക്ഷണങ്ങൾ
പച്ച മുട്ട, പാസ്ചറൈസ് ചെയ്യാത്ത പാൽ എന്നിവയിൽ ബാക്ടീരിയകൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
വറുത്ത ഭക്ഷണങ്ങൾ
വറുത്ത ഭക്ഷണങ്ങളും ലഘുഭക്ഷണങ്ങളും കുട്ടികളിൽ അമിതഭാരം ഉണ്ടാക്കാൻ കാരണമാകുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates