കാന്താരി മുതൽ കശ്മീരി വരെ; അറിയാം ഇന്ത്യയിലെ മുളക് വൈവിധ്യങ്ങൾ

സമകാലിക മലയാളം ഡെസ്ക്

വെറുമൊരു എരിവിനുപരിയായി വിഭവങ്ങൾക്ക് നിറം, ഗന്ധം, സവിശേഷമായ രുചി എന്നിവ നൽകുന്നതിൽ വലിയ പങ്ക് വഹിക്കുന്നതാണ് മുളകുകൾ.

chilies | Pinterest

പ്രാദേശികമായ കാലാവസ്ഥാ വ്യതിയാനങ്ങളും മണ്ണിലെ പ്രത്യേകതകളും അനുസരിച്ച് ഇന്ത്യയുടെ ഓരോ കോണിലും വ്യത്യസ്തമായ ഗുണനിലവാരമുള്ള മുളകുകളാണ് ഉള്ളത്.

chilies | Pinterest

ഭാരതത്തിലെ പ്രധാനപ്പെട്ട മുളക് ഇനങ്ങളെക്കുറിച്ചും അവയുടെ പ്രത്യേകതകളെക്കുറിച്ചും അറിയാം.

chilies | Pinterest

കശ്മീരി മുളക് (കശ്മീർ)

ഇന്ത്യൻ വിഭവങ്ങൾക്ക് ആഴത്തിലുള്ള ചുവപ്പ് നിറം നൽകാൻ ഉപയോഗിക്കുന്ന ഇനമാണിത്. ഈ മുളകുകൾക്ക് എരിവ് വളരെ കുറവായിരിക്കും.

Kashmiri Chilli | Pinterest

ഗുണ്ടൂർ മുളക് (ആന്ധ്രാപ്രദേശ്)

ലോകത്തിലെ ഏറ്റവും വലിയ മുളക് ചന്തയായ ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിൽ നിന്നാണ് ഇതിന്റെ ഉത്ഭവം. കഠിനമായ എരിവിനും അതിനൊത്ത ഗന്ധത്തിനും പേരുകേട്ടതാണ് ഗുണ്ടൂർ മുളക്.

Guntur Chilli | Pinterest

ബ്യാദ്ഗി മുളക് (കർണാടക)

കർണാടകയിലെ ഹാവേരി ജില്ലയിലുള്ള ബ്യാദ്ഗി എന്ന സ്ഥലത്ത് നിന്നാണ് ഇതിന് ഈ പേര് ലഭിച്ചത്. ചുളിവുകളുള്ള തൊലിയും കടും ചുവപ്പ് നിറവുമാണ് ഇതിന്റെ പ്രത്യേകത. കശ്മീരി മുളകിനേക്കാൾ അല്പം കൂടി എരിവ് കൂടുതലുള്ളതാണ് ഇത്.

Byadagi Chilli, | Pinterest

ഭൂട്ട് ജോലോക്കിയ (അസം & വടക്കുകിഴക്ക്)

‘ഗോസ്റ്റ് പെപ്പർ’ എന്ന് ലോകം വിളിക്കുന്ന ഭൂട്ട് ജോലോക്കിയ ഒരു കാലത്ത് ലോകത്തിലെ ഏറ്റവും എരിവുള്ള മുളകായി ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടംപിടിച്ചിരുന്നു. ഇത് സാധാരണ മുളകിനേക്കാൾ നൂറിരട്ടി എരിവുള്ളതാണ്.

Bhut Jolokia | Pinterest

കാന്താരി മുളക് (കേരളം)

വലിപ്പത്തിൽ കുഞ്ഞനാണെങ്കിലും എരിവിൽ മുമ്പനാണ് കേരളത്തിന്റെ സ്വന്തം കാന്താരി. സാധാരണയായി വെളുത്ത നിറത്തിലോ ഇളം പച്ച നിറത്തിലോ കാണപ്പെടുന്ന ഇവ പഴുക്കുമ്പോൾ ചുവന്ന നിറമാകും.

Kanthari Chilli | Pinterest

ജ്വാല മുളക് (ഗുജറാത്ത്)

ഗുജറാത്തി പാചകരീതിയുടെ അവിഭാജ്യ ഘടകമാണ് ജ്വാല. ഇതിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ തീക്ഷ്ണമായ എരിവാണ് ഇതിന്റെ പ്രത്യേകത. നീളമേറിയതും നേർത്തതുമായ ഈ മുളക് പലപ്പോഴും പച്ചമുളകായിത്തന്നെ കറികളിലും ലഘുഭക്ഷണങ്ങളിലും ഉപയോഗിക്കുന്നു.

Jwala Chilli | Pinterest

രാമനാട് മുണ്ട (തമിഴ്നാട്)

തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് വിളയുന്ന ഈ മുളകുകൾ കാണാൻ ചെറിയ പന്തുപോലെ ഗോളാകൃതിയിലുള്ളവയാണ്. ദക്ഷിണേന്ത്യൻ ചെട്ടിനാട് വിഭവങ്ങളിൽ ഈ മുളക് പ്രധാനമാണ്.

Ramnad Mundu | Pinterest

ബേർഡ്സ് ഐ മുളക് (വടക്കുകിഴക്ക്)

മിസോറാമിലും മേഘാലയയിലും കേരളത്തിലെ ചില ഭാഗങ്ങളിലും കണ്ടുവരുന്ന ഈ മുളക് അതിന്റെ വലിപ്പക്കുറവിന് പേരുകേട്ടതാണ്. എങ്കിലും വളരെ തീവ്രമായ എരിവ് ഇത് നൽകുന്നു.

Bird's Eye Chili | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File