ഭൂമിയിൽ ജ്വലിക്കാൻ തയ്യാറായി ചൈനയു‌ടെ കൃത്രിമ സൂര്യൻ

സമകാലിക മലയാളം ഡെസ്ക്

ചൈനയുടെ സ്വപ്ന പദ്ധതിയായ കൃത്രിമ സൂര്യൻ യാഥാർഥ്യമാകുന്നു

Artificial Sun | Representative Image | Pinterest

ഇതിനായി ലോകത്തിലെ ഏറ്റവും വലുതും ശക്തവുമായ സൂപ്പർകണ്ടക്റ്റിങ് ഫ്യൂഷൻ മാഗ്നറ്റിന്റെ പരീക്ഷണം ചൈന വിജയകരമായി പൂർത്തിയാക്കി

Artificial Sun | Representative Image | Pinterest

സൂര്യനിൽ ഊർജ്ജം ഉൽപ്പാദിപ്പിക്കുന്ന വിദ്യ ഭൂമിയിൽ സൃഷ്ടിക്കുന്ന ന്യൂക്ലിയർ ഫ്യൂഷൻ റിയാക്ട‌റുകളെയാണ് 'കൃത്രിമ സൂര്യ'നെന്നു വിളിക്കുന്നത്

Artificial Sun | Representative Image | Pinterest

സൂര്യനിൽ നടക്കുന്നതുപോലെ ഹൈഡ്രജൻ ആറ്റങ്ങളെ 10 കോടി ഡിഗ്രി സെൽഷ്യസിലധികം താപനിലയിൽ കൂട്ടിയോജിപ്പിച്ച് അതിഭീമമായ അളവിൽ ഊർജം നിർമിക്കും

Artificial Sun | Representative Image | Pinterest

ചൈനീസ് അക്കാദമി ഓഫ് സയൻസസിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്മ ഫിസിക്സ് ലാബിലാണ് കൃത്രിമ സൂര്യനുള്ളത്

Artificial Sun | Representative Image | Pinterest

'D' ആകൃതിയിലുള്ള ഈ കൂറ്റൻ കാന്തമാണ് ശാസ്ത്രലോകത്തെ പുതിയ അത്ഭുതം

Artificial Sun | Representative Image | Pinterest

ലോകത്തിലെ ഏറ്റവും ഭാരമേറിയ ഈ മാഗ്നറ്റ് സിസ്റ്റത്തിന് 21 മീറ്റർ നീളവും 12 മീറ്റർ വീതിയുമുണ്ട്

Artificial Sun | Representative Image | Pinterest

10 കോടി ഡിഗ്രി സെൽഷ്യസിൽ തിളയ്ക്കുന്ന 'പ്ലാസ്മ വാതകം' യന്ത്രത്തിന്റെ ഭിത്തികളിൽ തൊടാതെ വായുവിൽനിന്നു കത്താൻ സഹായിക്കുന്നത് ഈ കാന്തികവലയമാണ്

Artificial Sun | Representative Image | Pinterest

ന്യൂക്ലിയർ ഫ്യൂഷൻ വഴി വാണിജ്യാടിസ്ഥാനത്തിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന ആദ്യ രാജ്യമാകും ചൈന

Artificial Sun | Representative Image | Pinterest

വരുംതലമുറയ്ക്ക് ആണവമാലിന്യങ്ങളോ പരിസ്ഥിതി മലിനീകരണമോ ഇല്ലാതെ പരിധിയില്ലാത്ത അളവിൽ ഊർജം ലഭിക്കാൻ കൃത്രിമ സൂര്യൻ സഹായിക്കുമെന്നാണ് ശാസ്ത്ര ലോകത്തിന്റെ പ്രതീക്ഷ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Peace | Representative Image | Pinterest