സംഗതി ചൈനീസാ, പക്ഷേ ചൈനയിലില്ല!

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യയിൽ ഏറെ പ്രിയമുള്ള വിഭവങ്ങളാണ് ചൈനീസ് ഫുഡ്. അതിനാൽ തന്നെ ചൈനീസ് റെസ്റ്ററന്റുകളും ദിനം പ്രതി വർധിച്ചുവരുകയാണ്.

പ്രതീകാത്മക ചിത്രം | Pinterest

ചില്ലി ചിക്കനും മഞ്ചൂരിയനും ഹക്ക ന്യൂഡിൽസുമെല്ലാം ഇന്ന് തീൻ മേശകളിൽ അത്ര അപൂർവമല്ല. രാജ്യത്ത് പലയിടത്തും ഈ വിഭവങ്ങൾ പലവിലകളിൽ ലഭ്യമാണ്.

പ്രതീകാത്മക ചിത്രം | Pinterest

എന്നാൽ നമ്മൾ ഇന്ന് ആസ്വദിച്ച് കഴിക്കുന്ന പല ചൈനീസ് വിഭവങ്ങളും ചൈനയിൽ ഇല്ല എന്നതാണ് യാഥാർഥ്യം.

പ്രതീകാത്മക ചിത്രം | Pinterest

ഇന്ത്യയിലടക്കം പല രാജ്യങ്ങളിൽ നിന്നുമുള്ള ചൈനീസ് സമ്പർക്കത്തിൽ നിന്നാണ് ഈ വിഭവങ്ങൾ ഉണ്ടായത്.

പ്രതീകാത്മക ചിത്രം | Pinterest

അതായത് പല വിഭവങ്ങളിലും ചൈനീസ് ചേരുവകളുടെ സ്വാധീനമുണ്ടാകും പക്ഷേ ഇവയുടെ ജന്മസ്ഥലം വേറെയാണെന്ന് മാത്രം.

പ്രതീകാത്മക ചിത്രം | Pinterest

ചിക്കൻ മഞ്ജൂരിയൻ

ചൈനീസ് ചേരുവകളാണെങ്കിലും ചിക്കൻ മഞ്ജൂരിയൻ ഒരു ഇന്ത്യൻ വിഭവമാണ്. ചൈനീസ് - ഇന്തോ ഷെഫായ നെൽസൺ വാങാണ് ആദ്യമായി 1970ൽ ഈ ഡിഷ് ഉണ്ടാക്കുന്നത്. മുംബൈയിലാണ് ആദ്യമായി ഈ വിഭവം വിളമ്പുന്നത്.

chicken manchurian | Pinterest

ചോപ്പ്‌സേ

ഒരു ദിവസം രാത്രി ബാക്കി വന്ന പച്ചക്കറികളും ഇറച്ചിയും സോയ് സോസിലിട്ട് സാൻ ഫ്രാൻസിസ്‌ക്കോ ഷെഫായ ഒരാൾ ടോസ് ചെയ്‌തെടുത്ത വിഭവമാണിത്. എന്നാൽ ഇങ്ങനൊരു ഡിഷ് ചൈനയിലില്ല. അമേരിക്കയിലെ ചൈനീസ് ഫുഡിൽപ്പെടും ഇത്. യുഎസിലെ ചൈനീസ് കുടിയേറ്റക്കാരുടെ വിഭവമാണിത്.

American Chop Suey | Pinterest

ജനറൽ സൗ ചിക്കൻ

1970ൽ ന്യൂയോർക്കിലാ ജനറൽ സൗ ചിക്കൻ ആദ്യമായി തയ്യാറാക്കുന്നത്. 19ാം നൂറ്റാണ്ടിലെ ഒരു സൈനിക മേധാവിയുടെ പേരാണ് ഇതിന് നൽകിയത്. എന്നാൽ അദ്ദേഹത്തിന് ഈ ചിക്കൻ വിഭവവുമായി ബന്ധമൊന്നും ഇല്ല. അമേരിക്കൻ ചൈനീസ് റെസ്റ്റോറന്റുകളിലെ പ്രധാന ഭക്ഷണമാണിത്.

General Tso's chicken | Pinterest

ഹക്ക ന്യൂഡിൽസ്

കൊൽക്കത്തിയിലെ ചൈന ടൗണിൽ പിറവിയെടുത്തതാണ് ഹക്ക ന്യൂഡിൽസ്. ചൈനീസ് രീതിയോട് സാമ്യമുള്ള പാചകമാണിതിന്.

Hakka Noodles | Pexels

ചില്ലി ചിക്കൻ

കൊൽക്കത്തയിലെ ചൈനീസ് കമ്മ്യൂണിറ്റി തുടങ്ങിവച്ച പാചകരീതിയാണിത്. ഒരു ചൈനീസ് ടച്ചോടുകൂടിയുള്ള ഒരു ഇന്ത്യൻ വിഭവം.

Chilli Chicken | Pexels

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File