കൈ കഴുകാൻ അൽപ്പം ചോക്ളേറ്റ് എടുക്കട്ടെ?

സമകാലിക മലയാളം ഡെസ്ക്

വിഭവങ്ങളിൽ മാത്രമല്ല, ലോകത്ത് പലയിടത്തും പലതരം ഡൈനിംഗ് ശീലങ്ങളിലും രീതികളിലും പുതിയ പരീക്ഷണങ്ങൾ ഉണ്ടാകാറുണ്ട്

Dine in the Sky | Pinterest

ഇരുന്ന് ഭക്ഷണം കഴിക്കുന്ന ഇടത്തിൽ മാത്രമല്ല കൈ കഴുകാനും അൽപ്പം വ്യത്യസ്തതയാകാം എന്നു ചിന്തിച്ചിട്ടുണ്ടോ?

പ്രതീകാത്മക ചിത്രം | Pinterest

എന്നാൽ അത്തരക്കാർക്ക് വലിയ കൗതുകം നൽകുന്ന ഒന്നാണ് ചോക്കോ തെറാപ്പി.

chocotherapy | Instagram

ചോക്കോതെറാപ്പി ഒരു പ്രത്യേക ഡൈനിംഗ് സ്റ്റൈൽ ആണ്.

chocotherapy | Pinterest

അമേരിക്കയിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോയാൽ ഭക്ഷണത്തിന് മുൻപ് ചോക്ലേറ്റ് കയ്യിൽ ഒഴിച്ച് കൈ കഴുകുന്ന രീതിയാണിത്.

chocotherapy | Instagram

ഷെഫ് ജുവാൻ മാനുവൽ ബാരിയന്റോസ് വിഭാവനം ചെയ്ത മയാമിയിലും വാഷിംഗ്ടൺ ഡി സിയിലും സ്ഥിതി ചെയ്യുന്ന മിഷേലിൻ സ്റ്റാർഡ് എൽസീലോയിലാണ് ചോക്കോതെറാപ്പി നൽകുന്നത്.

chocotherapy | Instagram

ഒരു ടേബിൾ മാനേഴ്സും പാലിക്കാത്തെ ചോക്ലേറ്റ് വാരിത്തിന്നിരുന്ന കുട്ടിക്കാലം ഓർക്കാനുള്ള അവസരം അതാണത്രേ ചോക്കോ തെറാപ്പി.

chocotherapy | Instagram

ഭക്ഷണത്തിന് എത്തിയ അതിഥികൾക്ക് ആദ്യം കൈ തുടക്കാനുള്ള ഒരു ടവൽ ആണ് നൽകുക. ശേഷം വെയ്റ്റർ ചെറുതായി ചൂടാക്കിയ കുറച്ച്‌ ചോക്ലേറ്റ് അതിഥിയുടെ കൈയിലേക്ക് ഒഴിക്കുന്നു.

chocotherapy | Instagram

അതിഥികൾ പതുക്കെ ചോക്ലേറ്റ് ഉപയോഗിച്ച് കൈകൾ തമ്മിൽ കൂട്ടി തിരുമ്മുന്നു.

chocotherapy | Instagram

പിന്നീട് ഒരു ബൗൾ വെള്ളത്തിൽ കൈയിൽ പുരണ്ട ചോക്ലേറ്റ് കഴുകി കളഞ്ഞ് ടിഷ്യു പേപ്പർ ഉപയോഗിച്ച് കൈ തുടച്ച്‌ വൃത്തിയാക്കുന്നു.

chocotherapy | Instagram

ചോക്ലേറ്റിന്റെ രുചിക്കൊപ്പം മണവും, ഫീലും അനുഭവിക്കുക, ആസ്വദിക്കുക. കുറച്ചു നേരത്തേക്ക് കുട്ടിക്കാലത്തേക്ക് ഒന്ന് തിരിഞ്ഞു നടക്കുക ഇതാണത്രെ ഈ ചോക്കോ തെറാപ്പിയുടെ ലക്ഷ്യം

chocotherapy | Instagram

 എന്നാൽ ഈ ചോക്കോതെറാപ്പിക്ക് മാത്രം വരുന്ന റെസ്റ്റോറന്റ് ബില്ല് 26,000 രൂപയാണ്.

chocotherapy | Instagram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file