സമകാലിക മലയാളം ഡെസ്ക്
ആർത്തവ സമയത്ത് പലപ്പോഴും കടുത്ത വയറ് വേദനയും മറ്റ് ബുദ്ധിമുട്ടുകളും നേരിടേണ്ടി വരാറുണ്ട്.
വയറ് വീർത്ത് വരുക, ഓക്കാനം തുടങ്ങിയ പ്രശ്നങ്ങളും ഈ സമയത്ത് സാധാരണമാണ്.
ആർത്തവ സമയത്ത് കറുവപ്പട്ട കഴിക്കുന്നതിന്റെ ഗുണങ്ങൾ അറിയാം.
ആർത്തവ സമയത്തെ വയറുവേദന കുറയ്ക്കാൻ ഭക്ഷണത്തിൽ കറുവപ്പട്ട ചേർത്ത് കഴിക്കുന്നത് നല്ലതാണ്. ഇതിൽ ധാരാളം ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.
അമിതമായ രക്തസ്രാവം നിയന്ത്രിക്കാൻ ദിവസവും കറുവപ്പട്ട കഴിക്കുന്നത് നല്ലതാണ്.
ഓക്കാനം, വയറ് വീർക്കൽ ദഹന പ്രശ്നങ്ങൾ എന്നിവ അകറ്റാൻ ഭക്ഷണത്തിൽ കറുവപ്പട്ട ചേർത്ത് കഴിക്കുന്നത് നല്ലതാണ്.
ഹോർമോണുകളെ സന്തുലിതപ്പെടുത്താൻ ഭക്ഷണത്തിൽ കറുവപ്പട്ട ചേർത്ത് കഴിക്കാം.
ഈ സമയങ്ങളിൽ ക്ഷീണം അനുഭവപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. കറുവപ്പട്ട വെള്ളം കുടിയ്ക്കുന്നത് ക്ഷീണം കുറയ്ക്കാൻ സഹായിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates