സമകാലിക മലയാളം ഡെസ്ക്
ഭക്ഷണത്തിന് രുചിയും മണവും നല്‍കുന്ന വെറുമൊരു മസാലയല്ല ഗ്രാമ്പൂ അഥവാ കരയാമ്പൂ. അവയ്ക്ക് നിരവധി ആരോഗ്യഗുണങ്ങളുമുണ്ട്. ദിവസവും ഒന്നോ രണ്ടോ ഗ്രാമ്പൂ വായിലിട്ട് ചവയ്ക്കുന്നത് നിങ്ങളുടെ ആരോഗ്യത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കും.
ദഹനം
ഗ്രാമ്പൂ ചവയ്ക്കുമ്പോള്‍ ഉമിനീര്‍ ഉല്‍പാദിപ്പിക്കപ്പെടുകയും ഇത് ദഹന എന്‍സൈമുകള്‍ സജീവമാക്കുകയും ചെയ്യുന്നു. വയറ്റിലുണ്ടാകുന്ന ബ്ലോട്ടിങ്, ഗ്യാസ്, ദഹനക്കേട് തുടങ്ങിയ പ്രശ്‌നങ്ങള്‍ ലഘൂകരിക്കാന്‍ ഈ ശീലം സഹായിക്കും. കൂടാതെ മെച്ചപ്പെട്ട ദഹനത്തെ പ്രോത്സാഹിപ്പിക്കാനും അസിഡിറ്റി തടയാനും ഇത് മികച്ചതാണ്.
പ്രതിരോധശേഷി
ഗ്രാമ്പൂവില്‍ ധാരാളം ആന്റി-ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയ്ക്ക് ആന്റി-ബാക്ടീരിയല്‍ ഗുണങ്ങളുമുണ്ട്. ഇത് പ്രതിരോധ ശേഷി മികച്ചതാക്കാന്‍ സഹായിക്കും. പതിവായി ഗ്രാമ്പൂ കഴിക്കുന്നത് അണുബാധ, ജലദോഷം, പനി തുടങ്ങിയവയില്‍ നിന്ന് സംരക്ഷിച്ച് ആരോഗ്യം സ്‌ട്രോങ് ആയി സൂക്ഷിക്കുന്നു.
പല്ലുവേദന
ഗ്രാമ്പൂവില്‍ അടങ്ങിയ യൂജെനോള്‍ പ്രകൃതിദത്ത വേദനസംഹാരിയായി പ്രവര്‍ത്തിക്കുന്നു. ഗ്രാമ്പു ചവയ്ക്കുന്നത് പല്ലുവേദനയെ തുരത്താന്‍ മികച്ചതാണ്. കൂടാതെ ഇവയുടെ ആന്റി-ബാക്ടീരിയല്‍ ഗുണങ്ങള്‍ ഓറല്‍ ബാക്ടീരിയകളോട് പൊരുതുകയും വായ്‌നാറ്റം അകറ്റുകയും ചെയ്യുന്നു.
രക്തത്തിലെ പഞ്ചസാര
ഗ്രാമ്പൂ ഇന്‍സുലിന്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമീകരിക്കാന്‍ പ്രധാനമാണ്. പ്രമേഹമുള്ളവര്‍ പതിവായി ഗ്രാമ്പൂ കഴിക്കുന്നത് രക്തത്തില്‍ പഞ്ചസാരയുടെ അളവു പെട്ടെന്ന് വര്‍ധിക്കുന്നത് നിയന്ത്രിക്കാന്‍ സാധിക്കും.
ശരീരവീക്കം കുറയ്ക്കുന്നു
ഗ്രാമ്പൂവില്‍ ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് ആത്രൈറ്റസ്, പേശി വേദന, തലവേദന പോലുള്ള വേദനകളെ ലഘൂകരിക്കാനും ശരീരവീക്കം കുറയ്ക്കാനും സഹായിക്കും.
കരളിന്റെ ആരോഗ്യം
കരളിന്റെ പ്രവര്‍ത്തനം മെച്ചപ്പെട്ടുത്താന്‍ ഗ്രാമ്പൂവില്‍ അടങ്ങിയ ആന്റി-ഓക്‌സിഡന്റുകള്‍ സഹായിക്കും. ഇത് വിഷാംശം പുറന്തള്ളാന്‍ സഹായിക്കുന്നതിനൊപ്പം കരള്‍ രോഗങ്ങള്‍ക്കെതിരെ പൊരുതാനും സഹായിക്കും.
ചര്‍മത്തിന്റെ ആരോഗ്യം
ഗ്രാമ്പൂവിന്റെ ആന്റി-ബാക്ടീരിയല്‍, ആന്റി-ഫംഗല്‍ ഗുണങ്ങള്‍ ചര്‍മത്തെ അണുബാധയില്‍ നിന്നും അലര്‍ജികളില്‍ നിന്നും സംരക്ഷിച്ചു നിര്‍ത്തുന്നു. കൂടാതെ ഇവയുടെ ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ ചര്‍മത്തിലെ അസ്വസ്ഥതകള്‍ കുറയ്ക്കുകയും തിളക്കമുള്ളതാക്കുകയും ചെയ്യുന്നു.
രക്തയോട്ടം വര്‍ധിപ്പിക്കുന്നു
ഗ്രാമ്പൂ രക്തയോട്ടം മെട്ടപ്പെടുത്തുകയും ശരീരത്തില്‍ ഓക്‌സിഡന്റെ സഞ്ചാരം സജീവമാക്കുകയും ചെയ്യുന്നു. രക്തയോട്ടം മെച്ചപ്പെടുന്നത് അവയവങ്ങളുടെ പ്രവര്‍ത്തനം മികച്ചതാക്കാനും ഊര്‍ജനില മെച്ചപ്പെടാനും സഹായിക്കും.