മെസിയിൽ ലോകകപ്പെത്തിച്ച സ്കലോണിയാശാൻ; ഫൈനൽ ആശാനും ആശാന്റെ ആശാനും തമ്മിൽ

സമകാലിക മലയാളം ഡെസ്ക്

തൊണ്ണൂറാം മിനിറ്റ് വരെ അർജന്റീന തോറ്റെന്നു വിശ്വസിക്കരുത്, ഉയിർത്തെഴുന്നേൽപ്പു കണക്കുകൂട്ടി കളത്തിനു പുറത്ത് സ്കലോണിയുണ്ട്

Lionel Scaloni | Pinterest

മെസിക്കുവേണ്ടി എന്തും ചെയ്യുന്ന ഒരു പടയുണ്ടാക്കിയാണ് സ്കലോണി കളിക്കളത്തിലിറങ്ങുക, ആ ഒരുമയാണ് ടീമിന്റെ വിജയമന്ത്രം

Argentina Team | Pinterest

മെസിയെ തൊട്ടാൽ കളിക്കളത്തിന്റെ മുക്കിലും മൂലയിലും നിന്നും ടീം ഓടിയെത്തി കോട്ടതീർക്കും എന്നയാൾ ഉറപ്പുവരുത്തി. മെസിക്കുവേണ്ടി ചത്തുകളിക്കാൻ ആ ടീം പരിശീലിച്ചു

Argentina Team | Pinterest

മെസിയെ ദൈവമായി കണ്ട യുവതാരങ്ങളെ ടീമിന്റെ ശക്തികേന്ദ്രങ്ങളാക്കി. ഡീ പോൾ, മാർട്ടിനെസ്, റൊമേരോ തുടങ്ങിയ താരങ്ങൾ മെസിക്ക് കളമൊരുക്കി കൂടെ നിന്നു

Argentina Team | Pinterest

2018 ലെ റഷ്യൻ ലോകകപ്പിൽ റൗണ്ട് ഓഫ് 16 ൽ ഫ്രാൻസിനോടു തോറ്റു പുറത്തായതോടെ അർജന്റീനയ്ക്കൊരു മടങ്ങിവരവില്ലെന്ന് ലോകമുറപ്പിച്ചു.

Messi | Pinterest

അർജന്റീനിയൻ ഫുഡ്ബോൾ ഇതി​ഹാസം ലയണൽ മെസി ലോകകപ്പില്ലാതെ വിരമിക്കുമെന്ന വിഷമഘട്ടത്തിലായിരുന്നു എഎഫ്എ.

Messi | Pinterest

തോൽവിയായൊരു ടീമിനെ ഏറ്റെ‌ടുക്കാൻ ആരുമില്ലാതിരുന്നപ്പോഴാണ് താൽക്കാലിക പരിശീലകനായി സ്കലോണിയെത്തിയത്‌‌

Lionel Scaloni | Pinterest

അതുവരെ സഹപരിശീലകനായിരുന്ന, പരിചയസമ്പത്ത് അവകാശപ്പെ‌ടാനില്ലാതിരുന്ന സ്കലോണിയെ വിമർശിച്ചുകൊണ്ട് മറഡോണയുൾപ്പെടെ രം​ഗത്തുവന്നു

Lionel Scaloni | Pinterest

‌എന്നാൽ നിശബ്ദനായി സ്കലോണി തന്ത്രങ്ങൾ മെനയാൻ തുടങ്ങി. സൈക്കോളജിക്കൽ സ്ട്രാറ്റജിയായിരുന്നു അയാളു‌ടേത്

Lionel Scaloni | Pinterest

തോറ്റുമടങ്ങിയ കളങ്ങളിൽ അയാളു‌ടെ ടീം സ്വപ്നങ്ങൾ വെട്ടിപ്പിടിച്ചു, കോപ്പ അമേരിക്ക മുതൽ ലോകകപ്പ് വരെ

Copa America | Pinterest

2026 ലും കണ്ണുനിറഞ്ഞു ശാന്തനായി അയാൾ ഡ​​​ഗൗട്ടിലിരിപ്പുണ്ട്. തന്ത്രങ്ങളൊരുക്കിയും കരുത്തുപകർന്നും തോൽവിയറിയാതെ

Lionel Scaloni | X

2017-ൽ UEFA പ്രോ കോച്ചിംഗ് ലൈസൻസ് നേടുന്നതിനായി സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ അക്കാദമിയിൽ സ്കലോണിയെ പരിശീലിപ്പിച്ചത് സ്പാനിഷ് പരിശീലകൻ ലൂയിസ് ഡി ലാ ഫുവെന്റെയാണ്

Luis de la Fuente | Pinterest

അതുകൊണ്ട് ഫൈനൽ ആശാനും ആശാന്റെ ആശാനും തമ്മിലാണ്

Lionel Scaloni | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സമകാലിക മലയാളം (Samakalika malayalam) | File