സമകാലിക മലയാളം ഡെസ്ക്
യൂറോപിലെ വമ്പൻ ക്ലബുകളിൽ നിന്നു ഈ സീസണോടെ സ്ഥാനമൊഴിയുന്ന പരിശീലകർ. അകമ്പടിയായി വിവാദങ്ങളും
ഷാവി ഹെർണാണ്ടസ്- ബാഴ്സലോണയുടെ പരിശീലക സ്ഥാനത്തു നിന്നു ഷാവി പുറത്തു പോകുന്നത് മുറിവേറ്റ്. ആദ്യം പോകാൻ തുനിഞ്ഞപ്പോൾ പിടിച്ചു നിർത്തി. എന്നാൽ ഇപ്പോൾ ചവിട്ടി പുറത്താക്കുന്ന സമീപനം
മൗറീസിയോ പൊചെറ്റിനോ- ചെൽസിയെ പ്രതാപത്തിലേക്ക് തിരിച്ചെത്തിക്കാൻ അർജന്റീന കോച്ചിനും സാധിച്ചില്ല. പൊചെറ്റിനോയ്ക്കു സമയം നൽകിയില്ലെന്ന ആക്ഷേപം ആരാധകർക്കുണ്ട്
എറിക് ടെൻ ഹാഗ്- മാഞ്ചസ്റ്റർ യുനൈറ്റഡിനെ രക്ഷിക്കാനെത്തിയ ടെൻ ഹാഗിനും കാര്യങ്ങൾ നേരെയാക്കാൻ സാധിച്ചില്ല. എഫ്എ കപ്പ് നേടിയാലും ഇല്ലെങ്കിലും ക്ലബ് മുൻ അയാക്സ് കോച്ചിനെ പുറത്താക്കുമെന്ന് ഉറപ്പ്
മാസിമിലിയാനോ അല്ലെഗ്രി- യുവന്റസിനെ മുൻപ് വലിയ നേട്ടങ്ങൾ സമ്മാനിച്ച കോച്ച്. പ്രതിസന്ധി വന്നപ്പോൾ വീണ്ടും തിരിച്ചെത്തിച്ചു. ഇത്തവണ കോപ്പ ഇറ്റാലിയ നേട്ടം. പക്ഷേ താത്പര്യമില്ലാതെ പുറത്താക്കുന്നു
തോമസ് ടുക്കൽ- നാഗൽസ്മാനു പകരമായി ബയേൺ മ്യൂണിക്ക് ടീമിലെത്തിച്ചു. പക്ഷേ ക്ലബ് സമീപ കാലത്തൊന്നും നേരിടാത്ത തിരിച്ചടികളാണ് ഫലം. പരസ്പര ധാരണയിൽ പിരിയുന്നു
സ്റ്റെഫാനോ പിയോളി- ഇടവേളയ്ക്ക് ശേഷം 2022 സീസണിൽ എസി മിലാനെ സീരി എ കിരീടത്തിലേക്ക് നയിച്ചു. 5 വർഷമായി ഡഗൗട്ടിലുണ്ട്. ഈ സീസണിൽ നേട്ടങ്ങളില്ലാത്തത് പുറത്തേക്കുള്ള വഴി തുറന്നു
ഡേവിഡ് മോയസ്- വെസ്റ്റ് ഹാമിനെ യൂറോപ്യൻ കിരീട നേട്ടത്തിലേക്ക് നയിച്ച മികവ്. ഈ സീസണിൽ ചില വമ്പൻ തോൽവികൾ ആറ് വർഷത്തെ ബന്ധം അവസാനിപ്പിച്ചു