സമകാലിക മലയാളം ഡെസ്ക്
പാടുകളില്ലാത്ത മൃദുവായ ചർമം ലഭിക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്.
മൃദുവായ ചർമം ലഭിക്കാൻ കൊക്കോ പൗഡറിന് കഴിയും എന്ന കാര്യം നിങ്ങൾക്കറിയാമോ?
കൊക്കോ പൗഡർ ഉപയോഗിച്ച് മുഖം തിളങ്ങുന്നതിനായി തയ്യാറാക്കാവുന്ന ചില പാക്കുകൾ പരിചയപ്പെടാം.
അരച്ച പപ്പായയും കൊക്കോ പൗഡറും തുല്യ അളവിൽ എടുത്ത് അതിൽ കുറച്ച് റോസ് വാട്ടർ ചേർത്ത് നന്നായി കലർത്തി പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടാം.അരമണിക്കൂർ കഴിഞ്ഞ് കഴുകിക്കളയുമ്പോൾ നിങ്ങളുടെ മുഖത്തിന് ഒരു പുതിയ തിളക്കം കിട്ടും.
ഒരു പാത്രത്തിൽ കൊക്കോ പൗഡറും തേനും തുല്യ അളവിൽ എടുത്ത് നന്നായി യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കുക.ഇത് മുഖത്ത് പുരട്ടി അല്പസമയം കഴിഞ്ഞ് കഴുകി കളയുക.
ഒരു പാത്രത്തിൽ കൊക്കോ പൗഡറും പാലും തുല്യ അളവിൽ എടുത്ത് നന്നായി യോജിപ്പിച്ച് പേസ്റ്റ് ആക്കുക. ഇതും മുഖത്ത് പുരട്ടിയതിനുശേഷം അൽപസമയം വയ്ക്കാം.
രണ്ട് ടേബിൾ സ്പൂൺ കൊക്കോ പൊടിയും മഞ്ഞളും ചേർത്ത് നന്നായി യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കിയതിനു ശേഷം മുഖത്ത് പുരട്ടാം.
ഉടച്ച വാഴപ്പഴവും കൊക്കോ പൗഡറും തുല്യ അളവിൽ എടുത്ത പേസ്റ്റ് രൂപത്തിലാക്കി 10 മിനിറ്റ് മുഖത്ത് പുരട്ടി കഴുകുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates