വീട്ടിലെ ഈ ഒരു ഐറ്റം മതി മുഖത്തെ ചുളിവുകൾ മാറ്റി ചെറുപ്പമാകാൻ

സമകാലിക മലയാളം ഡെസ്ക്

ചുളിവുകളില്ലാത്ത, തിളക്കമുള്ള ചർമ്മം ആഗ്രഹിക്കാത്തവർ ഉണ്ടാകില്ല.

Coffee powder face packs that help brighten skin

വിലകൂടിയ ക്രീമുകളും ട്രീറ്റ്മെന്റുകളും ഇല്ലാതെ മുഖത്തെ ചുളിവുകളും കറുത്തപാടുകളും അകറ്റി ചെറുപ്പമായിരിക്കാൻ സഹായിക്കുന്ന ഒന്നാണ് കാപ്പിപ്പൊടി.

Coffee powder face packs that help brighten skin

കാപ്പിയിൽ ആന്റിഓക്‌സിഡന്റുകളും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.

Coffee powder face packs that help brighten skin

ചര്‍മം തിളങ്ങാന്‍ സഹായിക്കുന്ന 4 കാപ്പിപ്പൊടി ഫെയ്സ്പാക്കുകള്‍ പരിചയപ്പെടാം

Coffee powder face packs that help brighten skin

വെളിച്ചെണ്ണ-കാപ്പിപ്പൊടി-പഞ്ചസാര ഫെയ്​സ്​പാക്ക്

വെളിച്ചെണ്ണ ചൂടാക്കിയശേഷം അതിലേയ്ക്ക് അല്പം കാപ്പിപ്പൊടിയും പഞ്ചസാരയും ചേർത്ത് യോജിപ്പിക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. പതിനഞ്ച് മിനിട്ടുകൾക്ക് ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക.

Coffee powder face packs that help brighten skin

കാപ്പിപ്പൊടി-ഒലിവ് ഓയിൽ ഫെയ്സ്പാക്ക്

അല്പം കാപ്പിപ്പൊടി ഒലീവ് ഓയിലിലോ പാലിലോ യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. ശേഷം 20 മിനുട്ട് കഴിഞ്ഞ് കഴുകിക്കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യാം.

Coffee powder face packs that help brighten skin

കാപ്പിപ്പൊടി-റോസ് വാട്ടർ ഫെയ്സ്പാക്ക്

ഒരു സ്പൂൺ കാപ്പിപ്പൊടിയും അല്പം റോസ് വാട്ടറും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനുട്ടിന് ശേഷം കഴുകി കളയുക.

Coffee powder face packs that help brighten skin

കാപ്പിപ്പൊടി-കറ്റാർവാഴ ജെൽ ഫെയ്സ്പാക്ക്

1 സ്പൂൺ കാപ്പിപ്പൊടിയും അൽപം കറ്റാർവാഴ ജെല്ലും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനിട്ട് നേരം മസാജ് ചെയ്യുക. ശേഷം മുഖം കഴുകി വൃത്തിയാക്കുക.

Coffee powder face packs that help brighten skin

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File