സമകാലിക മലയാളം ഡെസ്ക്
സാധാരണ താപനിലയെക്കാള്‍ താഴെ,15 ഡിഗ്രി സെല്‍ഷ്യസിലും താഴെയുള്ള ഐസ് വെള്ളത്തില്‍ കുളിക്കുന്നത് ചര്‍മത്തിന് നല്ലതാണ്.
ഇത് രക്തപ്രവാഹം വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഇത് ഹൃദയസംബന്ധമായ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
തണുത്ത വെള്ളം ശരീരവുമായി സമ്പര്‍ക്കത്തില്‍ വരുന്നത് ഉപാപചയ നിരക്ക് വര്‍ധിപ്പിക്കും.
പേശികള്‍ക്കുണ്ടാകുന്ന വേദനയും വീക്കവും കുറയ്ക്കാന്‍ തണുത്ത വെള്ളത്തിലുള്ള കുളി സഹായിക്കും.
ഏകാഗ്രത, മാനസികാവസ്ഥ മെച്ചപ്പെടുത്താനും ഈ ശീലം നല്ലതാണ്.
മുഖക്കുരു കുറച്ച് ചര്‍മത്തിന് തിളക്കവും ആരോഗ്യവും നല്‍കാനും തലമുടി ബലമുള്ളതാക്കാനും തണുത്തവെള്ളത്തില്‍ കുളിക്കുന്നത് നല്ലതാണ്.
കോര്‍ട്ടിസോളിന്റെ അളവു കുറയ്ക്കാനും അതുവഴി സ്‌ട്രെസ് കുറയ്ക്കാനും തണുത്ത വെള്ളത്തിലെ കുളി സഹായിക്കും.
രാത്രി ഉറങ്ങുന്നതിന് മുന്‍പ് തണുത്ത വെള്ളത്തില്‍ കുളിക്കുന്നത് ശരീരതാപനില നിയന്ത്രിച്ച് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും.